KeralaLatest

നാണ്യ​വി​ള​ക​ളു​ടെ വിലയിടിഞ്ഞു; നെഞ്ചിടിപ്പോടെ കര്‍ഷകര്‍

“Manju”

ക​ട്ട​പ്പ​ന​:​ കൊ​വി​ഡ് വൈറസ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ല്‍​ ​കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതോടെ ​നാ​ണ്യ​വി​ള​ക​ളു​ടെ​ ​വി​ല​ത്ത​ക​ര്‍​ച്ച​യി​ല്‍​ ​ന​ട്ടം​തി​രി​യു​കയാണ് ഇപ്പോള്‍ കര്‍ഷകര്‍. അവരുടെ​ ​പ്ര​തീ​ക്ഷ​ക​ളൊ​ക്കെ​ ​അ​സ്ത​മി​ച്ചു. ​ഏ​ല​യ്ക്ക​യു​ടെ​ ​വി​ല​യി​ടി​വാ​ണ് ​വ​ന്‍​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ഇടുക്കി മേഖലയെ ​ത​ള്ളി​വി​ട്ട​ത്.

കു​രു​മു​ള​ക് ​വി​ല​യും​ ​കു​റ​ഞ്ഞു.​ ​തേ​യി​ല​ ​ക​ര്‍​ഷ​ക​രെ​ ​വെ​ട്ടി​ലാ​ക്കി​ ​പ​ച്ച​ക്കൊ​ളു​ന്ത് ​വി​ല​യും​ ​കു​ത്ത​നെ​ ​ഇ​ടി​ഞ്ഞു.​ ​ഒ​രു​ ​പ​തി​റ്റാ​ണ്ടാ​യി​ ​കാ​പ്പി​ക്കൃ​ഷി​യി​ല്‍​ ​നി​ന്ന് ​ക​ര്‍​ഷ​ക​ര്‍​ക്ക് ​യാ​തൊ​രു​ ​മെ​ച്ച​വു​മി​ല്ല.​ ​ഇ​പ്പോ​ഴ​ത്തെ​ ​സ്ഥി​തി​യി​ല്‍​ ​കൃ​ഷി​യി​ട​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​ ​വ​രു​മാ​നം​ ​​മാ​ത്ര​മാ​ണ് ഇവര്‍ക്കു ഉള്ളത്.​

കൊ​വി​ഡ് വൈറസ് ​വ്യാ​പ​ന​ത്തെ​ ​തു​ട​ര്‍​ന്ന് ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​ക​ള്‍​ക്ക് ​പൂ​ട്ടു​വീ​ണ​തോ​ടെ​ ​നാ​ണ്യ​വി​ള​ക​ളു​ടെ​ ​ക​യ​റ്റു​മ​തിയും​ ​നി​ല​ച്ചു.​ ​ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ​പോ​ലും​ ​തി​രി​ച്ചു​കി​ട്ടാ​ത്ത​ ​സ്ഥി​തി​യാ​ണി​പ്പോ​ള്‍.​കാ​ര്‍​ഷി​ക​ ​മേ​ഖ​ല​യി​ല്‍​ ​കൊ​വി​ഡ് ​ഏ​റ്റ​വു​മ​ധി​കം​ ​ബാ​ധി​ച്ച​ത് ഏ​ല​യ്ക്ക​യെ​യാ​ണ്.​ ​ര​ണ്ട​ര​ ​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ​ശേ​ഷം​ ​സ്‌​പൈ​സ​സ് ​ബോ​ര്‍​ഡി​ന്റെ​ ​ഇ​-​ ​ലേ​ല​ത്തി​ല്‍​ ​ശ​രാ​ശ​രി​ ​വി​ല​ ​മൂ​ന്ന​ക്ക​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി.​ ​ഇ​പ്പോ​ള്‍​ 800​ ​മു​ത​ല്‍​ 950​ ​രൂ​പ​യ്ക്കാ​ണ് ​വി​ല്‍​പ്പ​ന​ ​ന​ട​ക്കു​ന്ന​ത്.​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​ക​ള്‍​ ​സ്തം​ഭി​ച്ച്‌ ​ക​യ​റ്റു​മ​തി​ ​നി​ല​ച്ച​തോ​ടെ​ ​വി​ല​ ​കു​ത്ത​നെ​ ​കു​റ​ഞ്ഞു.​ ​ഓ​ഫ് ​സീ​സ​ണി​ലെ​ ​’​മാ​ജി​ക്’​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ ​ക​ര്‍​ഷ​ക​ര്‍​ക്ക് ​ഇ​രു​ട്ട​ടി​യാ​ണ് ​ഉണ്ടായിരിക്കുന്നത്.​ ​

Related Articles

Back to top button