InternationalLatest

സൈനിക താവളങ്ങള്‍ പങ്കുവെക്കാനുള്ള കരാറില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പിട്ടു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി:ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചിരിക്കെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നിര്‍ണായക സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടെയാണ് കരാര്‍ ഒപ്പുവെച്ചത്. ഇതുള്‍പ്പെടെ ഏഴ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകള്‍ക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാം.

യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവഴി സാധിക്കും. മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ഈ നീക്കം. ഓസ്‌ട്രേലിയക്ക് മുമ്പ് അമേരിക്കയുമായി സമാനമായ കരാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒപ്പുവെച്ചിരുന്നു.

Related Articles

Back to top button