India

കോവിഡ്  പ്രതിരോധം: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ യോഗം ഇന്ന് 

“Manju”

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ യോഗം ഇന്ന് നടക്കും. സംസ്ഥാന ആരോഗ്യവകുപ്പു മന്ത്രിമാരുള്‍പ്പെടുന്ന യോഗത്തില്‍ വാക്സിനേഷന്‍ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചചെയ്യുക. ആദ്യഘട്ടത്തില്‍ നിശ്ചയിക്കപ്പെട്ട സംസ്ഥാനങ്ങളുമായിട്ടാണ് ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസാരിക്കുന്നത്. വാക്സിനേഷന്‍റെ കാര്യത്തില്‍ രണ്ടാം ഡോസ് വാക്സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രഥമപരിഗണന നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനായി കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വാക്സിന്‍റെ 70 ശതമാനം നീക്കിവയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഒഡീഷ,ഹരിയാന, പഞ്ചാബ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, തെക്കേ ഇന്ത്യയില്‍ നിന്ന് തെലങ്കാന എന്നീ സംസ്ഥാനങ്ങളുമായിട്ടാണ് ആദ്യ ഘട്ട കൂടിക്കാഴ്ച വെര്‍ച്വല്‍ സംവിധാനത്തിലൂടെ ഡോ. ഹര്‍ഷവര്‍ദ്ധന്‍ നടത്തു്ന്നത്.

കൊറോണ രോഗബാധ വര്‍ദ്ധിച്ചിട്ടുള്ള മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളുമായി എല്ലാ ദിവസവും കേന്ദ്രആരോഗ്യമന്ത്രാലയം ബന്ധപ്പെട്ടുകൊണ്ട് കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related Articles

Back to top button