IndiaLatest

കോവിഡ് വ്യാപനം ; സൈന്യവുമായി ചര്‍ച്ച നടത്തി രാജ്‌നാഥ് സിംഗ്

“Manju”

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സൈന്യവുമായി ചര്‍ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കരസേന മേധാവി, പ്രതിരോധ സെക്രട്ടറി, ഡി.ആര്‍.ഡി.ഒ മേധാവി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.

പ്രാദേശിക തലങ്ങളില്‍ നിയമിക്കപ്പെട്ട കമാന്‍ഡര്‍മാര്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി കഴിയുന്ന സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ 67 കാന്റ് ബോര്‍ഡ് ആശുപത്രികളില്‍ സൈനികര്‍ക്കൊപ്പം പൗരന്‍മാര്‍ക്കും ചികിത്സ സൗകര്യം ഒരുക്കാന്‍ പ്രതിരോധ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Back to top button