ബംഗളൂരു: കര്‍ണാടകയില്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പായ ഗോവധ നിരോധന നിയമത്തില്‍ ഗോസംരക്ഷകര്‍ക്ക് നല്കുന്ന നിയമസംരക്ഷണം സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. ഗോവധ നിരോധന ബില്ലിനെതിരെ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയില്‍ കര്‍ണാടക ഹൈേകാടതി സര്‍ക്കാറിെന്റ വിശദീകരണം തേടിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിന്മാറ്റത്തിനൊരുങ്ങുന്നത്.
കന്നുകാലികളുമായി യാത്രചെയ്യുന്ന കര്‍ഷകരെയടക്കം തടയുകയും വിചാരണ ചെയ്യുകയും ചെയ്യാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയ കോടതി ജനുവരി 18നകം നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിവാദ നിയമത്തിലെ ചില നിബന്ധനകള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് നിയമമന്ത്രി ജെ.സി. മധുസ്വാമി വ്യക്തമാക്കി.
പശുക്കളെ അറുക്കാന്‍ കൊണ്ടുപോവുന്നത് തടയുന്ന സാധാരണ ജനങ്ങള്‍ക്ക് നിയമപിന്തുണയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഗോവധ നിരോധനത്തിന്റെ പേരില്‍ ഗുണ്ടാ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്നും നിയമമന്ത്രി പറഞ്ഞു.