LatestThiruvananthapuram

മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ; ബോധവൽക്കരണവുമായി ആരോഗ്യവകുപ്പ്

“Manju”

മാസ്ക് – മുഖത്തു ധരിക്കൂ, കഴുത്തിലല്ല - Boolokam

സിന്ധുമോൾ. ആർ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന പേരില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇക്കാര്യം ആധുനിക ആശയവിനിമയ സാദ്ധ്യതകള്‍ ഉപയോഗിച്ച്‌ ജനങ്ങളിലേക്കെത്തിക്കും. അതേസമയം രോഗവ്യാപനത്തിന്റെ പ്രതിവാര വര്‍ദ്ധന അഞ്ചു ശതമാനം കുറഞ്ഞു. ക്യുമുലേറ്റീവ് ഡബ്‌ളിംഗ് റേറ്റ് 40 ദിവസമായി വര്‍ദ്ധിച്ചു. രോഗവിമുക്തിയുടെ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുവരെ മരണമടഞ്ഞവരില്‍ 94 ശതമാനവും മറ്റു രോഗാവസ്ഥകള്‍ ഉള്ളവരായിരുന്നു. 72.3 ശതമാനം പേര്‍ 60 വയസിനും മുകളിലുള്ളവരായിരുന്നു. രോഗബാധിതര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും അതു ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനും സാധിച്ചതാണ് മരണസംഖ്യ കുറയാന്‍ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button