Latest

അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക്‌ പതിനായിരങ്ങള്‍ പാലായനം ചെയ്തു തുടങ്ങി

“Manju”

കാബൂള്‍: കാബൂള്‍ വിമാന താവളം അടച്ചതോടെ പതിനായിരങ്ങളാണ് അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് കരമാര്‍ഗം പാലായനം തുടങ്ങിയത്. യുഎസ് നാറ്റോ സൈന്യം പിന്മാറിയതിനു പിന്നാലെയാണ് വിമാനത്താവളം അടച്ചത്.അതേസമയം താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം നീളുകയാണ്.

ഇറാന്‍,പാക്കിസ്ഥാന്‍,ഉസ്ബെക്കിസ്ഥാന്‍,തജികിസ്താന്‍, എന്നീ അയല്‍ രാജയങ്ങളിലേക് ആണ് അഭയാര്‍ഥികള്‍ പ്രവഹിക്കുന്നത്. ആഗസ്റ്റ് 14 താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിനു ശേഷം രണ്ടാഴച്ചാക്കിടെ 1.53 പേരാണ് വ്യോമമാര്‍ഗം അഫ്ഗാന്‍ വിട്ടത്. 5 ലക്ഷത്തോളം ആളുകള്‍ കൂടി രാജ്യം വിട്ടേക്കും എന്നാണു ഐക്യരാഷ്ട്ര സംഘടന ഏജന്‍സികള്‍ നല്‍കുന്ന സൂചന.

വിവിധ പദ്ധതികളുമായി സഹകരിച്ച 10000-40000 അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടനായില്ലെന്നു ജര്‍മനി അറിയിച്ചു. ഇവരെ സ്വികരിക്കുമെന്നു ജര്‍മനി നേരത്തെ അറിയിച്ചിരുന്നു.കാബൂള്‍ വിമന താവള നടത്തിപ്പിനായി ഖത്തറും തുര്‍കിയും തലിബാനുമായി ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ എടുക്കും.

രാജ്യം വിടാന്‍ ആഗ്രഹിക്കുന്നെ എല്ലാവര്‍ക്കും സുരാക്ഷിതമാര്‍ഗം ഒരുക്കണമെന്നു തിങ്കളാഴ്ച യു എന്‍ രക്ഷാ സമിതി താലിബനോട് അഭ്യര്‍ത്ഥിചിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ യുഎസ് ഉപേക്ഷിച്ചുപോയ വിമാനങ്ങളുടെയും സൈനിക വാഹനങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നു.170 വിമാനങ്ങളും വാഹനങ്ങളും ആണ് യൂ എസ് ഉപേക്ഷിച്ചത്. യു എസ് ന്റെ ഇടപെടല്‍ ഒരു ദുരന്തമായിരുന്നു എന്നു റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.

Related Articles

Back to top button