KeralaLatest

കൂന്നൂര്‍ശാല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രം സമര്‍പ്പണ ചടങ്ങുകള്‍ നടന്നു.

“Manju”

തിരുവനന്തപുരം : കൂന്നൂര്‍ശാല ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിന്റെ ചുറ്റമ്പലം, അലങ്കാര മണ്ഡപം, രാജഗോപുരം, നാഗര്‍ ക്ഷേത്രമണഡപം, മണിമണ്ഡപം, ആല്‍ത്തറ, ക്ഷേത്രം ട്രസ്റ്റ് ഓഫീസ് സമുച്ചയം എന്നിവയുടെ സമര്‍പ്പണ ചടങ്ങുകള്‍ എന്നിവ സെപ്തംബര്‍ 11 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് നടന്നു.

സമര്‍പ്പണ സമ്മേളനം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പി.കെ. ജയസിംഹന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരതനം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തി. തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ സമര്‍പ്പണ പ്രഭാഷണം നടത്തി. ജി. സ്റ്റീഫന്‍ എം.എല്‍.. മുഖ്യപ്രഭാഷണം നടത്തിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വെള്ളനാട് ശശി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുളത്തറ മധു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി, കുളത്തുകാവ് വാര്‍ഡ് മെമ്പര്‍ എല്‍. ലേഖ, ച്ചാണി ശ്രീരാമചന്ദ്രന്‍ ആമ്പാടി രചിച്ച ശ്രീമദ് ഭാഗവത മാഹാത്മ്യം എന്ന ഗ്രന്ഥം ചടങ്ങില്‍ വെച്ച് പ്രകാശനം ചെയ്തു. ക്ഷേത്രം സ്ഥപതി ശുചീന്ദ്രം പ്രദീപ് നമ്പൂതിരി, ശില്പി ശ്രീവരാഹം നാരായണമൂര്‍ത്തി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ക്ഷേത്രം വൈസ് പ്രസിഡന്റ് സോമശേഖരൻ നായര്‍ നന്ദി രേഖപ്പെടുത്തി. രാത്രി 7 മണിമുതല്‍ കല്ല്യാണ്‍ സൂപ്പര്‍ ബിറ്റ്സിന്റെഗാനമേളയും നടന്നു.

Related Articles

Back to top button