KeralaLatest

ആയുധങ്ങളുമായി മൃഗവേട്ട സംഘം കുടുങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

പത്തനാപുരം: മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന നാടന്‍ തോക്കും മറ്റ് ആയുധങ്ങളുമായി മൂന്നുപേര്‍ വനപാലക സംഘത്തിന്റെ പിടിയിലായി. ചെറുകടവ് ജിനി വിലാസത്തില്‍ അപ്പുക്കുട്ടന്‍ ആചാരി (66), തേമ്പാവിള വീട്ടില്‍ രാജന്‍ (47), വേങ്ങവിള വീട്ടില്‍ മധു എന്നിവരെയാണ് അമ്പനാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയത്. സ്ഥിരമായി മൃഗവേട്ട നടത്തുന്ന സംഘത്തെപ്പറ്റി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വനമേഖലയില്‍ സ്ഥിരമായി മൃഗവേട്ട നടത്തിയിരുന്ന സംഘം മാംസവും നെയ്യും മറ്റിടങ്ങളില്‍ എത്തിച്ചു വില്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വനംകോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button