Kerala

ഇ ശ്രീധരൻ വലിയ വ്യക്തി; ഏത് സ്ഥാനവും വഹിക്കാൻ യോഗ്യനെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ഇ ശ്രീധരൻ വലിയ വ്യക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ ശ്രീധരൻ മഹാനാണ്. വലിയ ടെക്‌നോക്രാറ്റ്. രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് സ്ഥാനം വഹിക്കാനും അദ്ദേഹം യോഗ്യനാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. അദ്ദേഹത്തിന്റെ മോഹങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നടക്കട്ടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വലിയ വികസന പദ്ധതികൾക്ക് മുഖ്യമന്ത്രി തടസം നിന്നുവെന്ന ഇ ശ്രീധരന്റെ ആരോപണത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് ഇ ശ്രീധരൻ ഉന്നയിച്ചിരുന്നത്. പിണറായി ഏകാധിപതിയാണെന്നും പത്തിൽ മൂന്ന് മാർക്ക് പോലും അദ്ദേഹത്തിന്റെ ഭരണത്തിന് നൽകാനാകില്ലെന്നും ശ്രീധരൻ പറഞ്ഞിരുന്നു. പിണറായി സർക്കാരിന്റെ തുടർഭരണം കേരളത്തിന് ദുരന്തമാവുമെന്നും അഴിമതിയിൽ മുങ്ങിയ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Related Articles

Back to top button