KeralaLatest

പേട്ട പനങ്കുറ്റി സമാന്തര പാലം തയാര്‍

“Manju”

കൊച്ചി : പ്രധാന പണികള്‍ പൂര്‍ത്തിയായതോടെ അനുവദിച്ച സമയത്തിന് മുമ്ബേ ഉദ്ഘാടനത്തിനൊരുങ്ങി തൃപ്പൂണിത്തുറ പേട്ട പനങ്കുറ്റി സമാന്തര പാലം. പെയിന്റിങ് ജോലികളും അവസാനവട്ട അറ്റകുറ്റപ്പണികളും മാത്രമാണ് ബാക്കിയുള്ളത്. ആ പണി കൂടി തീര്‍ന്നാല്‍ പാലത്തിന്റെ ഉദ്ഘാടനം ഉടന്‍ നടന്നേക്കും.
പാലം പണി പൂര്‍ത്തിയാക്കാന്‍ ഓഗസ്റ്റ് വരെ സമയം ഉണ്ട്. എന്നാല്‍ ഏഴു മാസം മുമ്പ് തന്നെ പണികള്‍ തീര്‍ത്തു. കെഎംആര്‍എല്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 17.2 കോടി രൂപയുടെ കരാറില്‍ കെഇസിയാണ് നടത്തുന്നത്. അപ്രോച്ച്‌ റോഡ് ഉള്‍പ്പെടെ 200 മീറ്റര്‍ നീളം വരും.
പാലത്തില്‍ നടപ്പാതയും ഉണ്ടാകുമെന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ഏറെ ആശ്വാസകരമാണ്. പഴയ പാലത്തില്‍ നടപ്പാതയില്ലാത്തത് ഏറെ ബുദ്ധിമുട്ടായിരുന്നു. പുതിയ പാലം വരുന്നതോടെ പേട്ടയിലെ ഗതാഗതം നാലുവരിയാകും. ഇതോടെ ഈ പ്രദേശത്തെ ഗതാഗതക്കുരുക്കിനും ആശ്വാസമാകും.

Related Articles

Back to top button