IndiaLatest

ഞങ്ങളുടെ മകളുടെ സ്വകാര്യതയെ മാനിക്കണം; അഭ്യര്‍ത്ഥനയുമായി അനുഷ്‌കയും കോഹ്ലിയും

“Manju”

സിന്ധുമോൾ. ആർ

ബോളിവുഡിന്റെ പ്രിയതാരമാണ് അനുഷ്‌ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായികരംഗത്തും അനുഷ്‌കയ്ക്ക് ആരാധകര്‍ ഏറെയാണ്. ജനുവരി പതിനൊന്നിനാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്. മകള്‍ ജനിച്ച വാര്‍ത്ത പ്രഖ്യാപിപ്പോള്‍ വിരാട് കോലി ആരാധകരോട് കുഞ്ഞിന്റെ സ്വകാര്യതയെ മാനിയ്ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.

ഇപ്പോള്‍ വീണ്ടും ഇതേ അഭ്യര്‍ത്ഥനയുമായി എത്തിയിരിയിക്കുകയാണ് താരദമ്പതികള്‍. കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ പകര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയുമായാണ് താരദമ്ബതികള്‍ എത്തിയത്. ” ഇക്കഴിഞ്ഞ വര്‍ഷങ്ങളായി നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. എല്ലാ സുപ്രധാന നിമിഷങ്ങളും നിങ്ങളോടൊപ്പം ആഘോഷിക്കാനാവുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍, നിങ്ങളോട് ഞങ്ങള്‍ക്ക് ഒരു ചെറിയ അഭ്യര്‍ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു. എന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്.

ഞങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എല്ലാ വിവരങ്ങളെല്ലാം ലഭ്യമാവും. എന്നാല്‍ ഞങ്ങളുടെ കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും എടുക്കരുത്. കുഞ്ഞിന്റെ വീഡിയോയോ ചിത്രങ്ങളോ കൈവശമുണ്ടെങ്കില്‍ അത് ഉപയോഗിക്കാതിരിയ്ക്കുക. നിങ്ങള്‍ക്ക് എല്ലാം മനസ്സിലാക്കാന്‍ കഴിയുമെന്ന് കരുതുന്നു. അതിന് നന്ദി പറയുന്നു,” എന്നാണ് ഇരുവരും അഭ്യര്‍ഥിച്ചിരിയ്ക്കുന്നത്.

Related Articles

Back to top button