ArticleKeralaLatest

ചെ ഗുവേര-മരണത്തെ വെന്ന വിപ്ലവസൂര്യൻ

“Manju”

ക്യൂബൻ വിപ്ലവനക്ഷത്രം ഏണെസ്‌റ്റോ ചെ ഗുവേര ലോക ജനത ഇത്രമേൽ നെഞ്ചിലേറ്റിയ ഒരു വിപ്ലവ നായകൻ ഉണ്ടാകില്ല. ഏർണസ്റ്റോ ഗെവാര ഡി ലാ സെർന, പ്രിയപ്പെട്ട ചെ. ഒരു വലിയ ചരിത്രം തന്‍റെ പേരിലെഴുതിവച്ച് മരണത്തെ തല ഉയർത്തി നേരിട്ട ആ ധീരനായകൻ . വിപ്ലവ വീര്യം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറി മരണത്തിന് അരനൂറ്റാണ്ടിനുമിപ്പുറം വിപ്ലവ സൂര്യനായി ചെ ജ്വലിച്ചു നിൽക്കുന്നു.ഇന്ന് അദ്ദേഹത്തിന്റെ 92 ആം ജന്മദിനമാണ്

‘വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ
കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും’
എന്ന് ഉദ്‌ഘോഷിച്ച ചെയെന്ന വിപ്ലവകാരിയുടെ ജീവിതം ആരംഭിക്കുന്നത് ഗ്വാട്ടിമാലയിൽ നിന്നാണ് . മെച്ചപ്പെട്ട ഭരണം കാഴ്ചവച്ച അൻബൻസിന്‍റെ സോഷ്യലിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കൻ ഐക്യനാടുകളുടെ ശ്രമത്തിനെതിരെയുള്ള പോരാട്ടത്തിൽ ചെഗുവേരയും പങ്കാളിയായി. എന്നാൽ അട്ടിമറിയെ എതിർത്ത് തോൽപിക്കാൻ ചെയ്ക്ക് ആയില്ല. എന്നാൽ ആ അനുഭവ പരിചയം തുടർന്നുള്ള ചെയുടെ പോരാട്ടങ്ങൾക്ക് പ്രചോദനമാകുകയായിരുന്നു.

1928 ജൂൺ 14ന്‌ അർജന്റീനയിൽ ജനിച്ച ചെ ഗുവേര മെഡിക്കല്‍ വിദ്യാഭ്യാസത്തിനുശേഷം മാതൃരാജ്യം വിട്ട് ഗ്വാട്ടിമാലയിലും ബൊളീവിയയിലും സഞ്ചരിച്ചു. തുടര്‍ന്ന് ഫിദൽ കാസ്ട്രോയ്‌ക്കൊപ്പം ക്യൂബന്‍ ഏകാധിപതി ബാറ്റിസ്റ്റയ്ക്കെതിരായ പോരാട്ടത്തിൽ പങ്കാളിയായി. വിപ്ലവത്തിനുശേഷം ക്യൂബയെ സോഷ്യലിസ്റ്റ് പാതയില്‍ നയിക്കുന്നതിലും മുഴുകി. ചെ എന്ന വാക്കിന് സ്പാനിഷ് ഭാഷയില്‍ സുഹൃത്ത്, സഖാവ്, സഹോദരന്‍ എന്നൊക്കെയാണര്‍ത്ഥം.

ക്യൂബൻ മന്ത്രിയായിരിക്കെ അമേരിക്കന്‍ ഏജന്‍റായിരുന്ന റെനെ ബാരിയന്റോസിന്‍റെ കിരാതഭരണത്തിനെതിരെ ബൊളീവിയയുടെ മോചനത്തിന്‌ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെ സംഘടിപ്പിച്ച് പോരാടി. ആര്‍ഡീസ് മലനിരകളില്‍ പോരാടവെയാണ് ചെ ഗുവേരയെ സൈന്യം പിടികൂടി വധിച്ചത്‌.ലോകം കണ്ട ഏറ്റവും സമ്പൂര്‍ണ്ണനായ വിപ്ലവകാരിയായി ചെയെ മാറ്റുന്നതും സമാനതകളില്ലാത്ത ഈ ജീവിതമാണ്.റൊസാരിയോയില്‍ ജനിച്ച് ഗ്വാട്ടിമാലയില്‍ വിപ്ലവം തുടങ്ങി മെക്സിക്കോയില്‍ പോരാട്ടം നയിച്ച് ക്യൂബയില്‍ വിജയം മുഴക്കി ബൊളീവിയയില്‍ എരിഞ്ഞടങ്ങിയ രക്ത നക്ഷത്രമെന്നാണ് ചെഗുവേരയെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കുന്നത്.

പോരാട്ടങ്ങള്‍ക്ക് നടുവിലും അയാള്‍ സ്‌നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു. കമ്യൂണിസം അതിരുകളില്ലാത്ത സ്‌നേഹമാണ് എന്ന് ജീവിതം കൊണ്ടെഴുതിവെച്ചു. മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ വിശക്കുന്നവന്‍റെ ഭക്ഷണവും വേദനിക്കപ്പെടുന്നവന്റെ മരുന്നും നെഞ്ചില്‍ കനലെരിയുന്നവന്‍റെ ആയുധവുമാണെന്ന് വിളിച്ചുപറഞ്ഞു.

ഗ്വാട്ടിമാലയിൽ നിന്ന് ചെ പോയത് മെക്‌സിക്കോയിലേക്കായിരുന്നു. അവിടെവച്ചാണ് ക്യൂബൻ വിപ്ലവകാരി ഫിദൽ കാസ്‌ട്രോയെ ചെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മിലുള്ള കൂടിച്ചേരൽ ലോക വിപ്ലവ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായമായാണ് വിലയിരുത്തുന്നത്. ക്യൂബയിൽ ഏകാധിപത്യ ഭരണം നയിച്ച ഫുൾഡജെൻസിയോ ബാറ്റിസ്റ്റയെ ചെയും കാസ്‌ട്രോയും ചേർന്ന് തുരത്തി.

ചെയുടെ സായുധ വിപ്ലവം വിജയം നേടി ചരിത്രം കുറിച്ച നിമിഷം. ക്യൂബൻ വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ചെയെ പിന്നീട് ‘സുപ്രിം പ്രോസിക്യൂട്ടറാ’യി നിയമിച്ചു. മുൻകാല ഭരണകാലത്തെ യുദ്ധകുറ്റവാളികളുടേയും മറ്റും വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത് ചെയായിരുന്നു. പുതിയ ഭരണകൂടത്തിൽ പല പ്രധാന തസ്തികകളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്ത ചെഗവാര പിന്നീട് ക്യൂബ വിട്ടു. ചെഗവേര ഉൾപ്പെടെയുള്ള വിപ്ലവകാരികളുടെ നിശ്ചയദാർഢ്യത്തിന്‍റെ പ്രതിഫലനമാണ് ക്യൂബയുടെ പിന്നീടുള്ള ജീവിതമെന്നുതന്നെ പറയാം.

ആരാണു ചെ? പലരും പല രീതിയിലാണു ചെയുടെ ജീവിതത്തെ വിശകലനം ചെയ്യുന്നത്. തീവ്ര വലതുപക്ഷക്കാര്‍ അദ്ദേഹത്തെ തികഞ്ഞ അക്രമിയും ദയാദാക്ഷിണ്യമില്ലാത്ത കൊലയാളിയുമായി കാണുമ്പോള്‍ ലോകമെമ്പാടുമുള്ള ഇടതുപക്ഷ സഹയാത്രികര്‍ അദ്ദേഹത്തെ അമരനായ പോരാളിയും വിപ്ലവകാരിയും തങ്ങളുടെ പോരാട്ടങ്ങളിലെ ഒരിക്കലും മരിക്കാത്ത ആവേശവും ആത്മസഖാവുമായി കണക്കാക്കുന്നു.

ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൂടെ നടത്തിയ സാഹസിക യാത്രകള്‍, അതിലൂടെ തിരിച്ചറിഞ്ഞ അടിസ്ഥാന വിഭാഗം ജനങ്ങളുടെ ജീവിതം ഇതൊക്കെ മതിയായിരുന്നു ചെ ഗുവേരയ്ക്ക് വിപ്ലവത്തിന്റെ പാത സ്വീകരിക്കാന്‍.

സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന
ജനങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു
മാർഗം സായുധ വിപ്ലവം മാത്രമാണെന്ന്
ഞാൻ വിശ്വസിക്കുന്നു’ ചെ ഉച്ചത്തില്‍ പറഞ്ഞു.

അനീതി കാണുമ്പോള്‍ എതിര്‍ക്കണമെന്ന തോന്നല്‍ ഒരുപക്ഷെ ഏതൊരാള്‍ക്കും ഉണ്ടായേക്കാം. പക്ഷെ അതിനായി രാജ്യാതിര്‍ത്തി പിന്നിട്ട്, സാര്‍വ ലോക തൊഴിലാളി ക്ഷേമത്തിനായി മുന്നിട്ടിറങ്ങിയ വിപ്ലവകാരി ചെ മാത്രമായിരിക്കും. അത് തന്നെയാണ് അരനൂറ്റാണ്ടിനിപ്പുറവും ചെ അതിര്‍ത്തി വരകള്‍ക്കപ്പുറം ജ്വലിച്ചു നില്‍ക്കുന്നതിന് കാരണവും.കണ്ട ഏറ്റവും സമ്പൂര്‍ണ്ണനായ വിപ്ലവകാരിയായി ചെയെ മാറ്റുന്നതും സമാനതകളില്ലാത്ത ഈ ജീവിതമാണ്.

പോരാട്ടങ്ങള്‍ക്ക് നടുവിലും അയാള്‍ സ്‌നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു. കമ്യൂണിസം അതിരുകളില്ലാത്ത സ്‌നേഹമാണ് എന്ന് ജീവിതം കൊണ്ടെഴുതിവെച്ചു. മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ വിശക്കുന്നവന്റെ ഭക്ഷണവും വേദനിക്കപ്പെടുന്നവന്‍റെ മരുന്നും നെഞ്ചില്‍ കനലെരിയുന്നവന്റെ ആയുധവുമാണെന്ന് വിളിച്ചുപറഞ്ഞു.

ഫെലിക്സ് റോഡ്രിഗ്സ് എന്ന ഉദ്യോഗസ്ഥനാണ് ചെ ഗുവേരയെ പിടിക്കാനുള്ള സെന്‍ററല്‍ ഇന്‍റലിജന്‍സ് ഏജന്‍സി സേനയുടെ തലവനായിരുന്നത്. 1967 ഒക്ടോബര്‍ 7ന്, ഒരു ഒറ്റുകാരന്‍ ബൊളീവിയന്‍ പ്രത്യേക സേനയെ ചെ ഗുവേരയുടെ ഒളിത്താവളത്തിലേക്കു നയിച്ചു. ഒക്ടോബര്‍ 8ന് ഏതാണ്ട് 1,800 ഓളം വരുന്ന പട്ടാളക്കാര്‍ ചെ ഗുവേരയുടെ ഒളിസങ്കേതം വളഞ്ഞു.

അന്നു രാത്രിതന്നെ ചെ ഗുവേരയെ ബന്ധിച്ച് തൊട്ടടുത്ത ഗ്രാമമായ ലാ ഹിഗ്വേരയിലെ ഒരു പൊളിഞ്ഞ മണ്ണു കൊണ്ടുണ്ടാക്കിയ സ്‌കൂളിലേക്ക് എത്തിച്ചു. അടുത്ത ദിവസം, ബൊളീവിയന്‍ മേധാവികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ചെ തയ്യാറായില്ല. ആ സമയത്തെല്ലാം ചെ , അക്ഷ്യോഭ്യനായിരുന്നു.’ കൊല്ലാം, പക്ഷേ തോൽപിക്കാനകില്ല’ ചെ ഉച്ചത്തില്‍ പറഞ്ഞു

ഒക്ടോബര്‍ 9 ന്‍റെ പ്രഭാതത്തില്‍ ബൊളീവിയന്‍ പ്രസിഡന്‍റ് റെനെ ചെഗുവേരയെ വധിക്കാന്‍ ഉത്തരവിട്ടു. മാരിയോ തെരാന്‍ എന്ന പട്ടാളക്കാരനാണ് ചെ ഗുവേരയെ വധിക്കാനായി മുന്നോട്ടു വന്നത്.

Related Articles

Back to top button