IndiaLatest

സെറാമിക് കോട്ടിങ്ങുമായി ടാറ്റ മോട്ടോഴ്സ്

“Manju”

സെറാമിക് കോട്ടിങ്ങുമായി ടാറ്റ മോട്ടോഴ്സ്. ടാറ്റയുടെ ഏറ്റവും പുതിയ വാഹനം സഫാരിയിലാണ് സെറാമിക് കോട്ടിങ് കമ്പനി ആദ്യം പരീക്ഷിക്കുന്നത്. വാഹനം പൂര്‍ണമായും സെറാമിക് കോട്ടിങ് ചെയ്യുന്നതിന് 28500 രൂപയാണ് ചെലവ്.
വാഹനത്തിന്റ പെയിന്റിങ് പുത്തന്‍ പോലെയിരിക്കാനും കൂടുതല്‍ തിളക്കത്തോടെയിരിക്കാനും പ്രയോഗിക്കുന്ന ഒരു പോളിഷിങ് അഥവാ കോട്ടിങ് വിദ്യയാണിത്. സിലിക്കയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന മിശ്രിതങ്ങളാണ് കോട്ടിങ്ങിന് ഉപയോഗിക്കുന്നത്.

ഒന്നു മുതല്‍ ഒന്‍പതു ലെയറുകള്‍ വരെ ഈ കോട്ടിങ്ങില്‍ ഉണ്ട്. അതായത്, പണം ലാഭിക്കാനാണെങ്കില്‍ ഒരു ലെയര്‍ കോട്ടിങ് മാത്രം ചെയ്യാം.
വെള്ളത്തോട് വലിയ അലര്‍ജിയാണ് സിറാമിക് കോട്ടിങ് ചെയ്ത വാഹനങ്ങള്‍ക്ക്. നല്ല കോട്ടിങ് ആണെങ്കില്‍ ചേമ്പിലയില്‍ വെള്ളം വീണാലെങ്ങനെയോ അങ്ങനെ വാഹനബോഡി ജലത്തെ തള്ളിക്കളയും. പൊടിയടിച്ചതൊക്ക ഒറ്റ വാഷില്‍ ഇല്ലാതാക്കിക്കളയാം. ഇങ്ങനെ ഏറെ ഗുണങ്ങളുള്ളതാണ് സിറാമിക് കോട്ടിങ്.

Related Articles

Back to top button