LatestThiruvananthapuram

നവവധുവിന്റെ മരണം; മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്

“Manju”

തിരുവനന്തപുരം : കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയെന്ന് നിഗമനം. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിയത്. പിടിവലിയുടെയും ബലപ്രയോഗത്തിന്റെയും പാടുകൾ മൃതശരീരത്തിൽ ഇല്ലെന്നും കഴുത്തിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസമാണ് മുത്താന സുനിത ഭവനിൽ ആതിരയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിൽ ഇരുകൈകളിലെ ഞരമ്പുകളും, കഴുത്തും മുറിച്ച നിലയിൽ ആയിരുന്നു മൃതദേഹം. ആതിര ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ഭർത്താവിന്റെ പിതാവ് രംഗത്ത് വന്നിരുന്നു.

വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ആതിര ആത്മഹത്യ ചെയ്തത്. വീട്ടിൽ എത്തിയ ആതിരയുടെ അമ്മയായിരുന്നു മൃതദേഹം ആദ്യം കണ്ടത്. വിളി കേൾക്കാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.

Related Articles

Back to top button