ErnakulamLatest

എല്‍എച്ച്‌ബി കോച്ചുകളോടെ എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ ആദ്യ സര്‍വീസ്

“Manju”

എറണാകുളം: എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ ആധുനിക എല്‍എച്ച്‌ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ ഉപയോഗിച്ചുള്ള ആദ്യ സര്‍വീസ് ഇന്നലെ നടന്നു.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണു എറണാകുളത്തു നിന്നു ഡല്‍ഹിക്കുള്ള പ്രതിദിന ട്രെയിനായ മംഗളയ്ക്കു പുതിയ കോച്ചുകള്‍ ലഭിച്ചത്. കന്നി യാത്രയ്ക്കു മംഗളം നേരാന്‍ ഹൈബി ഈഡന്‍ എംപിയും സ്റ്റേഷനിലെത്തി. ഏരിയ മാനേജര്‍
നിതിന്‍ നോര്‍ബര്‍ട്ട്, അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എം.കെ.സുബ്രഹ്മണ്യന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മംഗള എക്സ്പ്രസിലെ പഴകിയ തുരുമ്ബിച്ച കോച്ചുകള്‍ മാറ്റി പുതിയതു നല്‍കണമെന്നയാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണു പരിഹാരമുണ്ടായിരിക്കുന്നത്. എറണാകുളത്തു നിന്നു പുറപ്പെടുന്ന ദീര്‍ഘദൂര ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഒട്ടേറെ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ വിഷയം ഉന്നയിച്ചിരുന്നു. റെയില്‍വേ ഉറപ്പു പാലിച്ചതില്‍ സന്തോഷമുണ്ടെന്നും ഹൈബി ഈഡന്‍ എംപി പറഞ്ഞു.
ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നഎല്‍എച്ച്‌ബി കോച്ചുകള്‍ വേഗം കൂടിയവുംസുരക്ഷിതവുമാണ്.അപകടമുണ്ടായാല്‍ കോച്ചുകള്‍പരസ്പരം ഇടിച്ചു കയറാത്തവയാണിവ.സ്റ്റെയിന്‍ലസ് സ്റ്റീല്‍ നിര്‍മിതകോച്ചുകളാണിവ. കോച്ചുകളില്‍ സിസിടിവിക്യാമറ, വാട്ടര്‍ ഫില്‍ട്ടര്‍, ബയോ വാക്വംടോയ്‌ലറ്റുകള്‍, ടോയലറ്റ് ഒക്യുപന്‍സി ലൈറ്റുകള്‍, സ്മോക്ക് ഡിറ്റക്ടര്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.
മംഗളയുടെ 3 സെറ്റ് കോച്ചുകളാണു ആദ്യ ഘട്ടത്തില്‍ എല്‍എച്ച്‌ബിയാകുന്നത്. 3 റേക്കുകള്‍ കൂടി വൈകാതെ എല്‍എച്ച്‌ബിയാക്കും. രണ്ടരക്കോടി രൂപയാണു ഒരു കോച്ചിന്റെ വില.എറണാകുളം-പട്ന ട്രെയിനിനു ജനുവരിയില്‍എല്‍എച്ച്‌ബി കോച്ചുകള്‍ അനുവദിക്കുമെന്നു ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് പറഞ്ഞു.

Related Articles

Back to top button