InternationalLatest

ഗോള്‍ക്ഷാമത്തെക്കുറിച്ച്‌ ഫെറാന്‍ഡോ

“Manju”

മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും തോല്‍വിയും സമനിലയുമാണ് ബ​ഗാന്‍ നേടിയത്. ഇന്ന് ഇന്ത്യന്‍ നേവിക്കെതിരെയാണ് ബ​ഗാന്റെ അവസാന ​ഗ്രൂപ്പ് ​ഘട്ട മത്സരം. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബം​ഗാളിനെതിരെ നേടിയതാണ് ഡ്യൂറാന്‍ഡ് കപ്പിലെ ബ​ഗാന്റെ ഏകജയം. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ഈ ജയം. അതാകട്ടെ സെല്‍ഫ് ​ഗോളില്‍ നിന്നും. മത്സരങ്ങളില്‍ പലപ്പോഴും ബ​ഗാന്‍ താരങ്ങള്‍ ഒരുപാട് ​ഗോളവസരങ്ങള്‍ പാഴാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം തന്നെ ഒരുതരത്തിലും ആശങ്കപ്പെടുത്തുന്നില്ല എന്നാണ് ബ​ഗാന്‍ പരിശീലകന്‍ ജുവാന്‍ ഫെറാന്‍ഡോ പറയുന്നത്. ഇന്നത്തെ മത്സരത്തിന് മുന്നോടിയായി പത്രസമ്മേളനത്തിലാണ് സ്പാനിഷ് പരിശീലകന്‍ ഇക്കാര്യം വിശദീകരിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ അനായാസം ജയിക്കാന്‍ സാധിക്കാത്തതോ അല്ലെങ്കില്‍ ടീം നിരവധി അവസരങ്ങള്‍ പാഴാക്കുന്നതോ എന്നെ ആശങ്കപ്പെ‌ടുത്തുന്നില്ല, അതേസമയം തന്നെ മത്സരങ്ങളില്‍ ​ഗോളവസരം അധികം സൃഷ്ടിക്കാന്‍ കഴിയാതിരുന്നെങ്കിലോ അല്ലെങ്കില്‍ ​ മത്സരങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ലായിരുന്നെങ്കിലോ ഞാന്‍ ആശങ്കപ്പെടുമായിരുന്നു, ഇതിപ്പോള്‍ സീസണ്‍ തുടങ്ങിയതല്ലേയുള്ളു, ഞങ്ങള്‍ക്ക് തിരുത്താന്‍ ഏറെയുണ്ട്, കൃത്യസമയത്ത് ടീം ഏറ്റവും മികച്ച ഫോമിലേക്കെത്തുമെന്നാണ് എന്റെ പ്രതീക്ഷയെന്നും ഫെറാന്‍ഡോ പറഞ്ഞു.

Related Articles

Back to top button