IndiaLatest

ഇന്ത്യന്‍ നിയമങ്ങള്‍ പരമോന്നതം; ട്വിറ്റര്‍ അത് അനുസരിച്ചേ മതിയാകൂ -പാനല്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് അനുസരിച്ചേ മതിയാകൂ എന്നും പാര്‍ലമെന്ററി പാനല്‍. മുഴുവന്‍ സമയ ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍ലമെന്ററി സമിതി ചോദിച്ചു.
ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് കമ്പനിയുടെ ഭാഗത്തുനിന്ന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഇന്ത്യയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരായത്. കമ്പനിയില്‍ തങ്ങള്‍ വഹിക്കുന്ന ചുമതലകളെക്കുറിച്ചും സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള അധികാരത്തെക്കുറിച്ചും രേഖാമൂലം അറിയിക്കണമെന്ന് പാനല്‍ ഇവരോട് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ എന്തുകൊണ്ട് ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കാന്‍ തയാറായില്ല എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് 95 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ സമിതി ഉന്നയിച്ചത്. മേയ് 26 മുതല്‍ നടപ്പാക്കിയ പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയാറായിട്ടില്ല. . തല്‍ക്കാലത്തേക്ക് ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് ട്വിറ്റര്‍ വ്യക്തമാക്കിയത്.

Related Articles

Check Also
Close
Back to top button