IndiaLatest

കന്നുകാലി കശാപ്പ് നിരോധന നിയമം നാളെമുതല്‍ പ്രാബല്യത്തില്‍

“Manju”

കന്നുകാലി കശാപ്പ് നിരോധന നിയമം;ആദ്യ അറസ്റ്റ്… – BengaluruVartha

ശ്രീജ.എസ്

ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന നിയമം നാളെ മുതല്‍ കര്‍ണാടകയില്‍ പ്രാബല്യത്തില്‍ എത്തുന്നു. 13 വയസിന് മുകളിലുള്ള പോത്തുകളൊഴികെ കന്നുകാലികളുടെ കശാപ്പ് സംസ്ഥാനത്ത് നിരോധിച്ചതായി നിയമ മന്ത്രി ജെ.സി മധുസ്വാമി അറിയിക്കുകയുണ്ടായി. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ലഭിക്കാവുന്നതാണ്.

ഗോമാംസം വില്‍ക്കുന്നതോ കടത്തുന്നതോ പശുക്കളെ കൊല്ലുന്നതോ ശിക്ഷാര്‍ഹമാണ്. എന്നാല്‍ അതേസമയം പശുവിന് എന്തെങ്കിലും രോഗം പിടിപെട്ട് മറ്റ് കന്നുകാലികളിലേക്ക് പടരാന്‍ സാഹചര്യമുണ്ടെങ്കില്‍ മാത്രം അവയെ കശാപ്പ് ചെയ്യാനും കൊല്ലാനും അവനുവദിക്കുന്നതാണ്. എന്നാല്‍ അതേസമയം, യെദ്യൂരപ്പ സര്‍ക്കാര്‍ പാസാക്കിയ കശാപ്പ് നിരോധന നിയമം ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കിയിരുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുകയുണ്ടായി .

Related Articles

Back to top button