InternationalLatest

ഒമാനില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനം

“Manju”

സിന്ധുമോൾ. ആർ

മസ്കത്ത്: ഒമാനില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗത്തിന് വെള്ളിയാഴ്ച മുതല്‍ വിലക്ക്. ഉപേക്ഷിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ദോഷകരമാണ് എന്നതിനാലാണ് അവക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. വിലക്ക് ലംഘിക്കുന്നവര്‍ക്ക് നൂറുമുതല്‍ രണ്ടായിരം റിയാല്‍ വരെ പിഴ ചുമത്തുകയാണ് ചെയ്യുക.

കുറ്റകൃത്യം ആവര്‍ത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകും. പരിസ്ഥിതി സംരക്ഷണ മലിനീകരണ നിയന്ത്രണ നിയമമനുസരിച്ച്‌ കടുത്ത പിഴ ചുമത്താനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. വിലക്ക് നടപ്പില്‍വരുന്നതിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഒമാന്‍ പരിസ്ഥിതി അതോറിറ്റി ഏറെ നാളായി നടത്തി വരുന്നുണ്ട്. കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം തുണിയിലും പേപ്പറിലും മറ്റ് ഓര്‍ഗാനിക് വസ്തുക്കളിലും നിര്‍മിച്ച ഒന്നില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിക്കാന്‍ കഴിയുന്ന ബാഗുകള്‍ ഉപയോഗിക്കണമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

Related Articles

Back to top button