IndiaLatest

കോണ്‍ഗ്രസ് അധ്യക്ഷന്റെ കാറിന് നേരെ ആക്രമണം

“Manju”

ത്രിപുരയിൽ കോൺഗ്രസ് അധ്യക്ഷന്‍റെ കാർ ആക്രമിച്ചു; പിന്നിൽ ബി.ജെ.പിയെന്ന്  പാർട്ടി | Tripura Congress Chief's Car Attacked, Allegedly By BJP  Supporters | Madhyamam

ശ്രീജ.എസ്

ന്യൂഡല്‍ഹി: ത്രിപുര കോണ്‍ഗ്രസ്​ അധ്യക്ഷന്‍ പിജുഷ്​ ബിശ്വാസിന്റെ കാറിന്​ നേരെ ആക്രമണം. ​ഞായറാഴ്ച രാവിലെയാണ്​ സംഭവമുണ്ടായിരിക്കുന്നത്​. ബിശ്വാസിന്​ ചെറിയ രീതിയില്‍ പരിക്കേറ്റു. ബി.ജെ.പിയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ കോണ്‍ഗ്രസ്​ ആരോപിക്കുകയുണ്ടായി.
അഗര്‍ത്തലയില്‍ നിന്ന്​ കോണ്‍ഗ്രസ്​ ബിശാല്‍ഗ്രാഹിലേക്കുള്ള യാത്രക്കിടെയാണ്​ ആക്രമണമുണ്ടായത്​. സംഭവത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വൈകീട്ട്​ വാര്‍ത്തസമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും ബിശ്വാസ്​ പറഞ്ഞു. എന്നാല്‍ അതേസമയം, കേസില്‍ അന്വേഷണം ആരംഭിച്ചുവെന്ന്​ അറിയിച്ച പൊലീസ്​ ആക്രമണത്തിന്​ പിന്നില്‍ രാഷ്​ട്രീയ പാര്‍ട്ടികളുണ്ടോയെന്ന്​ ഇപ്പോള്‍ പറയാനാവില്ലെന്നും പ്രതികരിക്കുകയുണ്ടായി.

Related Articles

Back to top button