KeralaLatest

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

“Manju”

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാരും മറ്റ് നേതാക്കളും പുതുപള്ളിയിൽ പ്രചാരണത്തിന് നേതൃത്വം നൽകും. എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ സജീവ ചർച്ചയാക്കാൻ സി പി ഐ എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

എൽഡിഎഫിന്റെ താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ഘട്ടങ്ങളിലായാണ് പുതുപ്പളളിയിൽ പ്രചാരണത്തിനെത്തുക. ആഗസ്ത് 24ന് രണ്ട് കേന്ദ്രങ്ങളിലെ യോഗങ്ങളിൽ മുഖ്യമന്ത്രി സംബന്ധിക്കും. അയർക്കുന്നത്തും പുതുപ്പള്ളിയിലുമാണ് മുഖ്യമന്ത്രി എത്തുക. രണ്ടാംഘട്ട പ്രചാരണത്തിനായി ആഗസ്ത് 31ന് ശേഷം എത്തും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, കേന്ദ്ര സംസ്ഥാന നേതാക്കൾ, മന്ത്രിമാർ എന്നിവരെല്ലാം വിവിധഘട്ടങ്ങളിലായി പ്രചാരണത്തിനെത്തും.

ആഗസ്ത് 16 ന് മണ്ഡലം കൺവെൻഷൻ എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 17 ന് എൽഡി എഫ് സ്ഥാനാർത്ഥി ജയിക്ക് സി തോമസ് പത്രിക നൽകും. പുതുപ്പള്ളിയിൽ രാഷ്ട്രീയ പ്രചാരണം നടത്താൻ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

Related Articles

Back to top button