International

ആമസോണ്‍ മഴക്കാടുകൾ ഫേസ്ബുക്ക് വഴി വിൽപ്പനയ്ക്ക്

“Manju”

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ ഫേസ്ബുക്ക് വഴി വിൽപ്പനയ്ക്ക് . സംരക്ഷിത പ്രദേശങ്ങളിലെ ദേശീയ വനങ്ങളും തദ്ദേശവാസികൾക്കായി നീക്കിവച്ചിരിക്കുന്ന ഭൂമിയുമാണ് വിൽപ്പനയ്ക്കുള്ളത് . ഏക്കര്‍ കണക്കിന് വനമേഖലയാണ് ഫേസ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാര്‍ക്കറ്റ് പ്ലേസിലൂടെ വില്‍പനക്ക് വച്ചിരിക്കുന്നത് . ഇവയിൽ ചില പ്ലോട്ടുകൾ 1,000 ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലുതാണ്.

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനായി സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ കൈവശമില്ലെന്നും എന്നാൽ സർക്കാരിൽ നിന്നും ഇതിന്റെ പേരിൽ യാതൊരു ശല്യവുമുണ്ടാവില്ലെന്നും പരസ്യം നൽകിയവർ പറയുന്നു.ബ്രസീലിലെ കന്നുകാലി വളർത്തൽ വ്യവസായമാണ് ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതെന്നാണ് ആരോപണം .

പ്രദേശത്തെ തദ്ദേശീയ നേതാവ് ഇതില്‍ നടപടി സ്വീകരിക്കണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരുന്നു. വിൽപ്പന നിർത്താൻ സർക്കാർ തയ്യാറല്ലെന്നും തദ്ദേശവാസികൾ പറഞ്ഞു.എന്നാല്‍, ഈ വിഷയത്തില്‍ നേരിട്ട് നടപടി സ്വീകരിക്കില്ലെന്നും, അതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ട്.

“ഫോറസ്റ്റ്”, “നേറ്റീവ് ജംഗിൾ”, തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസിൽ സെർച്ച് ചെയ്താൽ വിൽക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ വ്യക്തമാകും .

കാട്ടുതീയും വനനശീകരണവും രൂക്ഷമായ ഈ പ്രദേശങ്ങളില്‍ വനപ്രദേശം നിയമവിരുദ്ധമായി വെട്ടി കൃഷിക്കനുയോജ്യമാക്കിയും വില്‍പന നടത്തുന്നുണ്ട്. സർക്കാർ പരിശോധനകൾ നടക്കാറുണ്ടെങ്കിലും പ്രയോജനമുണ്ടാകാറില്ല .അനധികൃതമായി ഭൂമി ഇടപാടുകൾ നടത്താൻ ഫേസ്ബുക്കിനെ പോലും ആശ്രയിക്കുന്നത് ലജ്ജാകരമാണെന്ന് വനനശീകരണത്തിനെതിരെ പോരാടുന്ന പരിസ്ഥിതി പ്രവര്‍ത്തക ഇവാനെയ്ഡ ബന്ദെയ്‌റ പറഞ്ഞു.

Related Articles

Back to top button