InternationalLatest

അബുദാബി വിമാനത്താവളത്തില്‍ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം

“Manju”
പാസ്‍പോര്‍ട്ടും വേണ്ട, ടിക്കറ്റും വേണ്ട; യുഎഇയിലെ ഈ വിമാനത്താവളത്തില്‍ ഇനി  'മുഖം കാണിച്ചാല്‍' മതി
മുഖം സ്കാൻചെയ്ത് തിരിച്ചറിയല്‍നടത്തുന്നു

അബുദാബി: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്യാധുനിക തിരിച്ചറിയല്‍ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് മുഖം തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന ബയോമെട്രിക്ക് സംവിധാനമാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നെക്സ്റ്റ് 50 എന്ന കമ്നി വിമാനത്താവളത്തില്‍ സജ്ജീകരിച്ചത്. യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് കിട്ടാനും വിമാനത്താവളത്തിലെ മറ്റ് നിരവധി സേവനങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യഷല്‍ ഇന്റലിജന്‍സ് വിനിയോഗിക്കുന്ന സംവിധാനം ഉപയോഗപ്രദമാകും.

പദ്ധതിയുടെ ആദ്യഘട്ടമെന്നോണം വിമാനത്താവളത്തിലെ ചില സെല്‍ഫ് സര്‍വീസ് ബാഗേജ് ടച്ച്‌ പോയിന്റുകള്‍, ഇമിഗ്രേഷന്‍ ഇലക്‌ട്രോണിക് ഗേറ്റുകള്‍, ബോര്‍ഡിങ് ഗേറ്റുകള്‍ എന്നിവിടങ്ങളിലാണ് പുതിയ ബയോമെട്രിക്ക് സംവിധാനം പരീക്ഷണാര്‍ഥം പ്രവര്‍ത്തിച്ച്‌ തുടങ്ങിയത്. വൈകാതെ തന്നെ ടെര്‍മിനല്‍ ബില്‍ഡിംഗിലെ യാത്രക്കാരുമായി ബന്ധപ്പെടുന്ന എല്ലാ ടച്ച്‌ പോയിന്റുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള ബയോമെട്രിക്ക് സംവിധാനം ഏര്‍പ്പെടുത്തുന്ന മേഖലയിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളമായി മാറാനുള്ള തയ്യാറെടുപ്പിലാണ് അബുദാബി വിമാനത്താവളം.

 

 

Related Articles

Back to top button