IndiaLatest

ക്യാച്ച്‌ ദി റെയ്ന്‍ ക്യാമ്പയിനിന് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

“Manju”

ശ്രീജ.എസ്‌

ലോക ജല ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജല്‍ ശക്തി അഭിയാന്‍: ക്യാച്ച്‌ ദി റെയിന്‍’ ക്യാമ്പെയിന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 12.30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പരിപാടി നടക്കുക.മണ്‍സൂണിനു മുന്നോടിയായും മണ്‍സൂണ്‍ കാലഘട്ടത്തിലും മാര്‍ച്ച്‌ 22 മുതല്‍ നവംബര്‍ 30 വരെ ക്യാച്ച്‌ ദി റെയ്ന്‍ ക്യാമ്പെയിന്‍ നടപ്പാക്കും. മഴവെള്ളത്തിന്റെ ശരിയായ സംഭരണം ഉറപ്പുവരുത്തുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കും മണ്ണിന്റെ ഘടനയ്ക്കും അനുയോജ്യമായ മഴവെള്ള സംഭരണ ശൈലി സ്വീകരിക്കുന്നതിന് ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ദൗധന്‍ അണക്കെട്ടിന്റെ നിര്‍മാണത്തിലൂടെ കെന്നില്‍ നിന്ന് ബെത്വ നദിയിലേക്ക് വെള്ളം കൈമാറും. ലോവര്‍ ഓര്‍ പ്രോജക്റ്റ്, കോത്ത ബാരേജ്, ബിന കോംപ്ലക്‌സ് മള്‍ട്ടി പര്‍പ്പസ് പ്രോജക്റ്റ് എന്നിവയും ഒരു കനാലും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button