InternationalLatest

ഒന്നര വര്‍ഷത്തിനു ശേഷം ആര്‍തറെ സ്മരിക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് ജനത

“Manju”

ലണ്ടന്‍: എന്നെ സ്നേഹിക്കുവാന്‍ ആരുമില്ല….ബ്രിട്ടന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ കുഞ്ഞുരോദനം..
16 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയതിനു ശേഷം ആര്‍തറിന്റെ ശരീരം ലെസ്റ്ററിലെ റോയല്‍ ഇന്‍ഫേര്‍മറിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇതുവരെ.. മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള അവകാശത്തെ ചൊല്ലി ഉയര്‍ന്നുവന്ന തര്‍ക്കമായിരുന്നു ഇത്രയും നാള്‍ മൃതദേഹം ഫ്രീസറില്‍ വെയ്ക്കുന്നതിനു കാരണമെന്ന് ആര്‍തറിന്റെ മുത്തശ്ശി പറഞ്ഞു. ആര്‍തറിന്റെ കൊലപാതകത്തില്‍ കൂട്ടുപ്രതിയായ പിതാവ് തോമസ് ഹ്യുഗസിനെ 21 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരിക്കുകയാണ്.
ആര്‍തറിന്റെ സ്വന്തം അമ്മ തന്റെ കാമുകനെ കുത്തിയതിന് ജയിലിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തില്‍ 2019-ല്‍ ഉണ്ടായ ഒരു സംഘര്‍ഷത്തിനിടെയായിരുന്നു ഇത് സംഭവിച്ചത്. ആര്‍തറിന്റെ ഭൗതിക ശരീരം മറവു ചെയ്യേണ്ടുന്നതിനെ കുറിച്ച്‌ തോമസ് ഹ്യുഗസ്സിന്റെയും ആര്‍തറിന്റെ അമ്മയുടെയും കുടുംബക്കാര്‍ തീരുമാനമെടുക്കട്ടെ എന്നാണ് തോമസ് ഹ്യുഗസിന്റെ അഭിഭാഷകന്‍ ഇക്കാര്യത്തില്‍ കോടതിയില്‍ പറഞ്ഞത്.
ഇതിനിടയില്‍ ആര്‍തറിന്റെ മരണത്തിനു കാരണം സോഷ്യല്‍ സര്‍വീസിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ പെരുമാറ്റമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച്‌ കൂടുതല്‍ അന്വേഷിക്കുമെന്ന് നദിം സഹാവി അറിയിച്ചു. ഇത്തരത്തിലുള്ള ക്രൂരപ്രവര്‍ത്തികള്‍ തടയുവാന്‍ സര്‍ക്കാര്‍ എന്നും പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടയില്‍ ആര്‍തറിന് അന്ത്യായാത്രാമൊഴി ചൊല്ലാന്‍ ആയിരങ്ങള്‍ ഞായറാഴ്‌ച്ച ഉച്ചക്ക് ടസ്റ്റിന്‍ താമസിച്ചിരുന്ന വീടിനു മുന്നിലെത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ടസ്റ്റിന്‍ കൊലചെയ്യപ്പെട്ടത്. പുഷ്പ ചക്രങ്ങളും ബലൂണുകളുമായെത്തിയ അവര്‍ കുഞ്ഞ് ആര്‍തറിന്റെ സ്മരണക്ക് മുന്നില്‍ അവയെല്ലാം സമര്‍പ്പിച്ചു. ആകാശത്തേക്ക് പറന്നുയര്‍ന്ന ബലൂണുകള്‍ക്കൊപ്പം ആയിരങ്ങളുടെ പ്രാര്‍ത്ഥനയും ഉയര്ന്നു.
ആര്‍തറിന് നീതി നടപ്പിലാക്കി ജയില്‍ അന്തേവാസികളും
കേവലം സാധാരണക്കാരുടെ മനസ്സിനെ മാത്രമല്ല, പല പല കുറ്റങ്ങളും ചെയ്ത് ജയിലിലടക്കപ്പെട്ട ക്രിമിനലുകളെന്ന് പൊതുസമൂഹം വിളിക്കുന്നവര്‍ക്കും സഹിക്കാനാകുന്നില്ല എമ്മ ടസ്റ്റിന്‍ എന്ന രണ്ടാനമ്മയുടെ ക്രൂരത. ഭക്ഷണത്തില്‍ അധികമായി ഉപ്പു കലര്‍ത്തിക്കൊടുക്കുകയും കുഞ്ഞ് ആര്‍തറിനെ പട്ടിണിക്കിടുകയും ഒക്കെ ചെയ്തതിനുശേഷം ക്രൂരമായി കൊന്ന ഈ രണ്ടാനമ്മയെ കാത്ത് ജയില്‍ അന്തേവാസികള്‍ അക്ഷമരായി ഇരിക്കുകയായിരുന്നു. ജയിലിലെത്തിയ ഈ ക്രൂരതയുടെ പര്യായത്തിന് മറ്റ് അന്തേവാസികള്‍ ഗംഭീര സ്വീകരണമായിരുന്നു ഒരുക്കിയത്.
ആറു വയസ്സുള്ള കുഞ്ഞിനോട് ചെയ്ത ക്രൂരതകള്‍ക്ക് പകരമായി, കണ്ണിനുകണ്ണ്, പല്ലിനുപല്ല് എന്ന കാട്ടുനീതി നടപ്പിലാക്കിയായിരുന്നു ജയില്‍ അന്തേവാസികല്‍ പ്രതികരിച്ചത്. തലയ്ക്കടിച്ച്‌ കൊല്ലുന്നതിനു മുന്‍പായി അമിതമായ ഉപ്പു ചേര്‍ത്ത ഭക്ഷണം കുഞ്ഞ് ആര്‍തറിനെ തീറ്റിച്ച എമ്മയുടെ ഭക്ഷണത്തിലും അമിതമായ ഉപ്പു ചേര്‍ത്താണ് സഹതടവുകാര്‍ അത് അവര്‍ക്ക് വിളമ്ബിയത്. ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയുവാനാണ് ഇവരെ വിധിച്ചിരിക്കുന്നത്.
അമിതമായ ഉപ്പു ചേര്‍ത്ത ഭക്ഷണം നല്‍കിയതിനാല്‍ ആര്‍തറിന്റെ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു. മനഃപൂര്‍വ്വം കുട്ടിയെ കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു അവര്‍ ഇത് ചെയ്തത്. അതിനുള്ള പ്രതികാരമായിരുന്നു ഈസ്റ്റ് വുഡ് പാര്‍ക്ക് ജയിലിലെ അന്തേവാസികള്‍ എമ്മയോട് ചെയ്തത്. വിചാരണ സമയത്ത് ജയിലില്‍ പാര്‍പ്പിച്ചപ്പോഴും എമ്മയ്ക്ക് പീഡനങ്ങള്‍ ഏറെ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു എന്ന് അന്ന് അവരുടെ സഹതടവുകാരിയായ എലേയ്ന്‍ പ്രിറ്റ്ചാര്‍ഡ് പറയുന്നു. തങ്ങള്‍ ചെയ്ത ചില കാര്യങ്ങളൊക്ക് ഏറെ ക്രൂരമായ നടപടികളായിരുന്നെങ്കിലും അവര്‍ അത് അര്‍ഹിക്കുന്നു എന്നാണ് എലേയ്ന്‍ പറഞ്ഞത്.
അന്നും അവരുടെ ഭക്ഷണത്തില്‍ അമിതമായി ഉപ്പ് കലര്‍ത്തിയാണ് കൊടുത്തിരുന്നത്. മാത്രമല്ല, ചില അന്തേവാസികള്‍ അവര്‍ക്ക് നേരെ ഉപ്പ് വാരിയെറിഞ്ഞു എന്നൊരു പരാതി ഒരിക്കല്‍ ടസ്റ്റിന്‍ പറയുകയും ചെയ്തു. ജയിലില്‍ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Related Articles

Back to top button