IndiaLatest

ഇന്ത്യയില്‍ കൊറോണ ഗുളികകള്‍ ഉടന്‍

“Manju”

ന്യൂഡല്‍ഹി: കൊറോണയെ ചെറുക്കാന്‍ മെര്‍ക്ക് തയ്യാറാക്കിയ മേള്‍നുപൈറവിയര്‍ ഗുളികയ്‌ക്ക് രാജ്യത്ത് ഉടന്‍ അടിയന്തിരാനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. കൊറോണ ബാധിച്ച്‌ ഗുരുതരാവസ്ഥയിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രതിരോധ ഗുളികയാണ് മെര്‍ക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്നാണ് സൂചനയെന്ന് കൊവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റാം വിശ്വകര്‍മ അറിയിച്ചു. അതേസമയം ഫൈസര്‍ പുറത്തിറക്കുന്ന കൊറോണ ഗുളികയായ പാക്‌സ്ലോവിഡിന് അനുമതി ലഭിക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം.

തീര്‍ത്തും വ്യത്യസ്തമായ രണ്ട് കൊറോണ ഗുളികകള്‍ക്കും നിലവിലെ സാഹചര്യത്തില്‍ വളരെയധികം പ്രധാന്യമുണ്ട്. പാന്‍ഡമിക്കില്‍ നിന്നും എന്‍ഡമിക്കിലേക്ക് കടക്കുമ്പോള്‍ ( മഹാമാരിയില്‍ നിന്ന് മോചനം ലഭിക്കുന്ന അവസ്ഥ) വാക്‌സിനേഷനേക്കാള്‍ നിര്‍ണായകമാവുന്നത് ഗുളികകളായിരിക്കും. അതിനാല്‍ ആരോഗ്യമേഖലയില്‍ മേള്‍നുപൈറവിയര്‍, പാക്‌സ്ലോവിഡ് മരുന്നുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും റാം വിശ്വകര്‍മ പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 11,466 പുതിയ കൊറോണ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവ രോഗികള്‍ 1,39,683 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button