IndiaLatest

കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധി സാമ്പത്തിക മേഖല മറികടന്നു; കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി ; സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോര്‍ട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അവകാശപ്പെടുന്നത്. തൊഴില്‍ സാധ്യത വളരെ വേഗം ഉയരുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാക്‌സിനേഷന്‍ വേഗത്തിലാക്കിയത് രാജ്യത്തെ വിപണിക്ക് ഊര്‍ജം നല്‍കി. സാമ്പത്തിക മേഖല കൊറോണ ഭീതിയെ അതിജീവിച്ചതിന് തെളിവാണ് ഇ-വേ ബില്ലുകളിലെ വര്‍ധന. ഈ മാസം മുതല്‍ ജിഎസ്ടി വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുമെന്നും അവലോകന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക വഴി സാമ്പത്തിക മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഇതിനായി 23123കോടി രൂപയുടെ പാക്കേജിന് ധനകാര്യമന്ത്രാലയം അംഗീകാരം നല്‍കി. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരുമാനത്തിലെ കുറവ് കാര്യമാക്കേണ്ടെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ അഭിപ്രായം.

Related Articles

Back to top button