KeralaLatestThiruvananthapuram

തണ്ടർബോൾട്ട് സേനയ്ക്ക് 2 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ

“Manju”

തിരുവനന്തപുരം : മാവോയിസ്റ്റുകളെ അമർച്ച ചെയ്യാൻ കേരള പൊലീസിന്റെ തണ്ടർബോൾട്ട് സേനയ്ക്ക് 2 കവചിത വാഹനങ്ങൾ. ലൈറ്റ് ആർമേഡ് ട്രൂപ്പ് കാരിയർ എന്ന പുത്തൻ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 12 പേർക്ക് സഞ്ചരിക്കാം. എല്ലാവരുടെയും പക്കൽ ലൈറ്റ് മെഷീൻ ഗ‍ണ്ണുകളുണ്ടാകും. ഏതു ഭൂ‍പ്രകൃതിയിലും കാലാവസ്ഥയിലും വാഹനം ഓടിക്കാനാ‍കുമെന്നതാണ് പ്രത്യേകത.

സഞ്ചരിക്കുമ്പോൾ തന്നെ നാലു വശത്തു നിന്നും വെടിയുതിർക്കാം. അശോക് ലെയ്‌ലൻഡ് ആണ് നിർമാതാക്കൾ. 62.44 ലക്ഷം രൂപയാണ് ഒന്നിന്റെ വില. ചെന്നൈയിൽ നിന്നു പൊലീസ് ആസ്ഥാനത്ത് എത്തിച്ച വാഹനങ്ങൾ റജിസ്ട്രേഷൻ നടപടികൾക്കു ശേഷം മലബാർ മേഖലയിലേക്കു കൈമാറും. ഇത്തരം കവചിത വാഹനങ്ങൾ പൊലീസ് സേനയ്ക്കായി വാങ്ങുന്നത് ആദ്യമാണ്. പൊലീസിന്റെ ആധുനികവ‍ൽക്കരണ ഫണ്ട് ഉപയോഗിച്ചാണു വാഹനങ്ങൾ വാങ്ങിയത്.

Related Articles

Back to top button