KeralaLatest

തൈ​പ്പൂ​യ ഉ​ത്സ​വം; കോവിഡ് ചട്ട ലംഘനത്തിന് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ്​

“Manju”

തൈ പ്പൂ യ ഉ ത്സ വം; കോവിഡ് ചട്ട ലംഘനത്തിന് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസ്

ശ്രീജ.എസ്

അ​ഞ്ചാ​ലും​മൂ​ട്: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലംഘിച്ചതില്‍ കു​പ്പ​ണ വേ​ലാ​യു​ധ​മം​ഗ​ലം ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ക്കെ​തി​രെ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ടി​യേ​റ്റ് സ​മ​യ​ത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ആളുകള്‍ കൂടി നിന്നതിനാണ് കേ​സെ​ടു​ത്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൈ​പ്പൂ​യ ഉ​ത്സ​വ​ത്തി​ന് കൊ​ടി​ക​യ​റി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം ഉ​ത്സ​വം ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ളക്ട​ര്‍, ക​മ്മീഷ​ണ​ര്‍, ആ​രോ​ഗ്യ വി​ഭാ​ഗം എ​ന്നി​വ​രു​രുടെ ​ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നെ​ന്നും കൊ​ടി​യേ​റ്റ് സ​മ​യ​ത്തു​ണ്ടാ​യ ജ​ന​ക്കൂ​ട്ട​ത്തെ ത​ട​യാ​നാ​യി​ല്ലെ​ന്നും ക്ഷേ​ത്ര പ്ര​സി​ഡ​ന്റ് അ​ശോ​ക​ന്‍ പ​റ​ഞ്ഞു.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളോ​ട് കൊ​ടി​യേ​റ്റു സ​മ​യ​ത്ത് ആ​ള്‍ക്കൂ​ട്ടം ഉ​ണ്ടാ​ക​രു​തെ​ന്ന് നി​ര്‍ദേ​ശി​ച്ചി​രു​ന്നെ​ന്നും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് പറഞ്ഞു .

Related Articles

Back to top button