IndiaKeralaLatest

ക്വാറന്‍റീനിലിരിക്കെ മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്​ഥനെ തിരിച്ചെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: ക്വാറന്‍റീനില്‍ നിന്ന്​ മുങ്ങിയ ഐ.എ.എസ്​ ഉദ്യോഗസ്​ഥനെ ആലപ്പുഴ സബ്​ കലക്​ടറായി തിരിച്ചെടുത്തു. അനുപം മിശ്രയെയാണ്​ തിരിച്ചെടുത്തത്​. അനുപം മിശ്രയുടെ ഗണ്‍മാനെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലം സബ്​കലക്​ടറായിരുന്ന അനുപം മിശ്ര നാട്ടിലേക്ക്​ മുങ്ങുകയായിരുന്നു. പേഴ്​സനല്‍ ഗണ്‍മാ​​ന്റെയും ഡ്രൈവറുടെയും കണ്ണുവെട്ടിച്ചാണ്​ ഇദ്ദേഹം നാട്ടിലേക്ക്​ കടന്നത്​. ജില്ല കലക്​ടറെയും ചീഫ്​ സെക്രട്ടറിയെയും അറിയിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന്​ മിശ്രയെ സസ്​പെന്‍ഡ്​ ചെയ്​തിരുന്നു.

2016 ബാച്ച്‌​ ഐ.എ.എസുകാരനായ അനുപം മിശ്ര വിവാഹത്തിനായി അവധിയെടുത്ത്​ ഉത്തര്‍പ്രദേശിലെ നാട്ടിലേക്ക്​ പോയിരുന്നു. 18ന്​ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചു. പിന്നീട്​ കോവിഡ്​ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തോട്​ നിരീക്ഷണത്തില്‍ കഴിയാന്‍ ജില്ല കലക്​ടര്‍ നിര്‍ദേശിക്കുകയായിരുന്നു.

Related Articles

Back to top button