KeralaLatest

യാത്രക്കാരിയെ ഞെട്ടിച്ച്‌ കെ എസ്‌ ആര്‍ ടി സി

“Manju”

കൊല്ലം: ബസില്‍നിന്ന് ടിക്കറ്റ് എടുത്തതിന്‍റെ ബാക്കി പണം വാങ്ങാതെ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച്‌ കെഎസ്‌ആര്‍ടിസി (KSRTC). 43-ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്‍റെ ബാങ്ക് അക്കൌണ്ടില്‍ (Bank Account) ബാക്കിയായി നല്‍കേണ്ട 300 രൂപയാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാര്‍ഥിനിയ്ക്കാണ് കെഎസ്‌ആര്‍ടിയിയില്‍ നിന്ന് വേറിട്ട അനുഭവമുണ്ടായത്. സോഷ്യല്‍മീഡിയയിലെ കെഎസ്‌ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്.

Related Articles

Back to top button