IndiaLatest

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തി മുസ്ലീം യുവതി

“Manju”

ശ്രീജ.എസ്

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തി മുസ്ലീം യുവതി. രാമക്ഷേത്ര നിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ മുസ്ലീം സമുദായത്തിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സഹാറ ബീഗം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിനായക ചതുര്‍ത്ഥി, ദസറ, രാമനവമി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ഹിന്ദു സഹോദരങ്ങള്‍ക്ക് ആഘോഷങ്ങള്‍ നടത്തുന്നതിനായി മുസ്ലീങ്ങള്‍ ഉള്‍പ്പടെ എല്ലാ സമുദായ അംഗങ്ങളും പിന്തുണ നല്‍കാറുണ്ടെന്നും സഹാറ ബീഗം പറഞ്ഞു.

‘രാമന്‍ ജനിച്ച രാജ്യത്ത് ജീവിക്കാന്‍ സാധിച്ച ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. നമ്മുടെ കാലഘട്ടത്തില്‍ ക്ഷേത്രം പണിയാന്‍ പോകുന്നത് മഹാ ഭാഗ്യമാണ്. ശ്രീരാമന്‍ ധര്‍മ്മത്തെ ജീവിതരീതിയായി പഠിപ്പിക്കുകയും ലോകത്തിന് മുഴുവന്‍ മാതൃകയാകുകയും ചെയ്യുന്നു. നമുക്ക് ഒരുമിച്ച്‌ ഈ ദിവ്യപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും, തുറന്ന മനസോടെ അയോദ്ധ്യയില്‍ ഒരു വലിയ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യാം’-സഹാറ ബീഗം പറഞ്ഞു.

Related Articles

Back to top button