InternationalLatest

കള്ളനെ പഞ്ഞിക്കിട്ട് 82കാരി മുത്തശ്ശി

“Manju”

ന്യൂയോര്‍ക്ക് : കൈക്കരുത്തുള്ള ആരുടെയെങ്കിലും വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയാല്‍ അതിന് പ്രായം പോലും പുത്തരിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 82കാരിയായ വില്ലി മര്‍ഫി എന്ന മുത്തശ്ശി. ഒരു സാധാരണ ആളല്ലായിരുന്നു വില്ലി മുത്തശ്ശി. ആള് ഒരു ബോഡി ബില്‍ഡറും വെയ്റ്റ് ലിഫ്റ്ററുമായിരുന്നു. മോഷണത്തിനായി ആദ്യം മുത്തശ്ശി വാതിലില്‍ തട്ടി വിളിച്ചു. തുടര്‍ന്ന് തനിക്ക് അസുഖമുണ്ടെന്നാണ് ഇയാള്‍ മുത്തശ്ശിയോട് കള്ളം പറഞ്ഞത്. മര്‍ഫി എമര്‍ജന്‍സി സര്‍വീസിനെ വിളിച്ചെങ്കിലും അയാള്‍ വാതില്‍ തള്ളിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. ഉടന്‍ തന്നെ മുത്തശ്ശി കൈയ്യില്‍ കിട്ടിയ ലോഹക്കാലുകളുള്ള ചെറിയ മേശ കൊണ്ട് കള്ളനെ കണക്കിന് മര്‍ദ്ദിച്ചു. മേശ ഒടിയുന്നതു വരെ അവര്‍ മോഷ്ടാവിനെ തല്ലി ചതച്ചു.ടേബിള്‍ തകര്‍ന്നപ്പോള്‍ നുഴഞ്ഞു കയറ്റക്കാരന്റെ മുഖത്ത് മുത്തശ്ശി ഷാംപൂ ഒഴിച്ചു. എന്നിട്ടും വിട്ടില്ല. കൈയ്യില്‍ കിട്ടിയ ചൂല് കൊണ്ട് അടിച്ചു പതം വരുത്തി. അവനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിടാനും നോക്കി. ഒടുവില്‍ ആംബുലന്‍സിലാണ് മോഷ്ടാവിനെ തിരിച്ചു കൊണ്ടു പോയത്. ന്യൂയോര്‍ക്കിലെ റോചെസ്റ്ററിലാണ് മുത്തശ്ശി താമസിക്കുന്നത്. 29കാരനായ കള്ളന്‍ മുത്തശ്ശിയുടെ കൈക്കരുത്ത് മനസിലാക്കാതെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുകയായിരുന്നു.

Related Articles

Back to top button