IndiaInternationalLatest

ഏഷ്യയുടെ കൊറോണ പോരാട്ടത്തിന് നേതൃത്വം നൽകി ഇന്ത്യ

“Manju”

ന്യൂഡൽഹി: കൊറോണ പോരാട്ടത്തിൽ ലോകരാജ്യങ്ങളെ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി അയൽ രാജ്യങ്ങൾക്ക് ഉൾപ്പെടെ ഇന്ത്യ വാക്‌സിൻ വിതരണം ചെയ്യും. ഭൂട്ടാനും മാലിദ്വീപിനും ഇന്ന് തന്നെ കൊവിഷീൽഡ് വാക്‌സിൻ ലഭ്യമാകും.

ഇരു രാജ്യങ്ങൾക്കും ഇന്ത്യ 1 ലക്ഷം വാക്‌സിൻ ഡോസുകൾ വീതമാണ് നൽകുന്നത്. ബംഗ്ലാദേശ്, മ്യാൻമർ, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങൾക്കും ഇന്ത്യ വാക്‌സിൻ നൽകും. അനുമതി ലഭിക്കുന്നതോടെ അഫ്ഗാനിസ്താനും ശ്രീലങ്കയും മൗറീഷ്യസും ഇന്ത്യയിൽ നിന്നും വാക്‌സിൻ ഇറക്കുമതി ചെയ്യും. ഏഷ്യൻ രാജ്യങ്ങൾക്ക് സാഹയം നൽകി മേഖലയിലെ കൊറോണ പോരാട്ടത്തിന് നേതൃത്വം നൽകുന്നത് തങ്ങളാണെന്ന സന്ദേശമാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

ഡിസംബറിൽ 60 വിദേശ പ്രതിനിധികൾ ഹൈദരാബാദ് സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കൊറിയ, ഖത്തർ, ബഹ്‌റിൻ, സൗദി അറേബ്യ, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഇന്ത്യയുടെ വാക്‌സിൻ സ്വീകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തിയ നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ് ഗ്യവാലിയും ഇന്ത്യയുടെ വാക്‌സിനിൽ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഏഷ്യൻ രാജ്യങ്ങളുടെ നേതൃത്വം പൂർണമായും ഇന്ത്യയുടെ കൈകളിലേയ്ക്ക് എത്തുകയാണ്. ഇന്ത്യയുടെ വർധിച്ചുവരുന്ന വളർച്ചയും സ്വീകാര്യതയും ചൈനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.

Related Articles

Back to top button