IndiaLatest

എന്‍സിപിയില്‍ ചേരുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളി പി.സി ചാക്കോ;

“Manju”

കൊച്ചി: എന്‍സിപിയില്‍ ചേരുന്നുവെന്ന പ്രചാരണങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. കെ.വി തോമസ് പാര്‍ട്ടി വിടുമെന്ന് കരുതുന്നില്ലെന്നും തോമസിനെ കെപിസിസി ഗൗരവമായി പരിഗണിക്കണമായിരുന്നുവെന്നും പി.സി ചാക്കോ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നും ചാക്കോ വ്യക്തമാക്കി.
പാര്‍ട്ടി വേദികളില്‍ അടുത്ത കാലത്ത് അത്ര സജീവമല്ലാതിരുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.സി ചാക്കോ ശരദ് പവാറിന്‍റെ ആശീര്‍വാദത്തോടെ എന്‍സിപിയില്‍ ചേരുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് പി.സി ചാക്കോ.
കെ.വി തോമസിന്‍റെ വിമത നീക്കങ്ങളില്‍ നേതൃത്വത്തെ പരോക്ഷമായി ചാക്കോ വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് പുതിയ ചുമതല നല്‍കിയതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അതിശയോക്തി നിറഞ്ഞതാണെന്നും പി.സി ചാക്കോ പറഞ്ഞു.

Related Articles

Back to top button