IndiaLatest

ഗഗന്‍യാന്‍ ആദ്യ പരീക്ഷണ വിക്ഷേപണം നാളെ

“Manju”

സ്വന്തമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിയിലാണ് ഐ എസ് ആര്‍ ഒ. ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബര്‍ 21 ശനിയാഴ്ച നടക്കാനിരിക്കുകയാണ്. രാവിലെ ഏഴ് മണിക്കാണ് വിക്ഷേപണം.

ടിവിഡി1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ക്ഷമതയാണ് പരിശോധിക്കുക.ഐ എസ് ആര്‍ ഒ യുടെ ഫേസ്ബുക്ക്, യൂട്യൂബ്, വെബ്‌സൈറ്റ് എന്നിവിടങ്ങളില്‍ തത്സമയ സ്ട്രീമിങ് ഉണ്ടാവും. ഡിഡി നാഷണല്‍ ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടാവും.

Related Articles

Back to top button