IndiaKeralaLatest

കോട്ടയം നഗരത്തില്‍ കറങ്ങും ഹൈടെക് ക്യാമറ

“Manju”

കോട്ടയം: മോഷ്ടാക്കളുടെ ശല്യവും ട്രാഫിക് നിയമലംഘനങ്ങളും തുടര്‍കഥയായതോടെ കോട്ടയം നഗരത്തില്‍ ഹൈടെക് ക്യാമറകള്‍ സ്ഥാനം പിടിച്ചു. നഗരത്തിന്റെ പതിമൂന്ന് പോയിന്റുകളിലാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതോടെ കോട്ടയം നഗരം നിരീക്ഷണവലയത്തിലായി.
നാഗമ്ബടം ബസ്‌ സ്റ്റാന്‍ഡ്,​ നാഗമ്ബടം പാലം,​ നാഗമ്ബടം,​ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്,​ സെന്‍ട്രല്‍ ജംഗ്ഷന്‍,​ കഞ്ഞിക്കുഴി,​ കോടിമത പാലം,​ കളക്‌ട്രേറ്റ്,​ മാര്‍ക്കറ്റ്,​ തിരുനക്കര സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സ‌ര്‍ക്കാരിന്റെ ഫണ്ടില്‍ നിന്നും 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. കോട്ടയം നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫ് ജി.ജയദേവ് സ‌ര്‍ക്കാരിനെ സമീപിച്ചിരുന്നു. പതിമൂന്ന് പോയിന്റുകളില്‍ ഒമ്ബത് ഇടങ്ങളില്‍ 360 ഡിഗ്രിയില്‍ കറങ്ങുന്ന ഹൈടെക് കാമറകളാണ് സ്ഥാപിക്കുന്നത്. മറ്റിടങ്ങളില്‍ സാധാരണ കാമറയും. കാമറകളുടെ കണ്‍ട്രോള്‍ മുട്ടമ്ബലത്തുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങള്‍ വീക്ഷിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകുമെന്ന് പൊലീസ് ചീഫ് വ്യക്തമാക്കി.
അടുത്തനാളുകളില്‍ നഗരത്തിലെ പലയിടങ്ങളിലും മോഷണം വര്‍ദ്ധിച്ചിരുന്നു. അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും പതിവായി. കാമറകള്‍ സ്ഥാപിക്കുന്നതോടെ ട്രാഫിക് നിയമലംഘനം കൈയോടെ പിടികൂടാനാവും. മോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണത്തിന് കാമറ ദൃശ്യങ്ങള്‍ സഹായകരമാവുകയും ചെയ്യും. മുമ്പ് പൊലീസ് ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ മിക്കതും കാലപ്പഴക്കത്തില്‍ നശിച്ചു

Related Articles

Back to top button