IndiaLatest

തമിഴകം പിടിച്ചടക്കാന്‍ , രാമന് പകരം മുരുകൻ

“Manju”

ശ്രീജ.എസ്

ചെന്നൈ : തമിഴകം പിടിച്ചടക്കാന്‍ , ഉത്തരേന്ത്യന്‍ മോഡലുമായി ബിജെപി. അണ്ണാ ഡിഎംകെയും ഡിഎംകെയും മാറി മാറി ഭരണത്തില്‍ വരുന്ന തമിഴ്‌നാട്ടില്‍ താമര വിരിയുമോ എന്നത് സംശയമാണ്. ഇതിന്റെ ആദ്യപടിയാണ് രഥയാത്ര . രാമരഥയാത്രയെ അനുസ്മരിച്ചു മുരുക യാത്രയാണ് തമിഴ്‌നാട് ബിജെപി ഘടകം സംഘടിപ്പിച്ചത്. . ആറ് പ്രമുഖ മുരുകന്‍ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചു ഒരു മാസം നീണ്ടുനില്‍ക്കുന്ന വെട്രിവേല്‍ യാത്രയില്‍ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുക്കും.

ഹിന്ദുവികാരം ആളിക്കത്തിച്ചുള്ള ഉത്തരേന്ത്യന്‍ മോഡല്‍ ദ്രാവിഡ മണ്ണില്‍ പരീക്ഷിക്കുകയാണ് ബി.ജെപി. രാമന് പകരം മുരുകനാണെന്ന വ്യത്യാസം മാത്രമാണുള്ളത്. പക്ഷേ ഭാരതിയാറിന്റെ കവിതയും എം.ജി.ആറിന്റെ മുഖവും ഒഴിവാക്കാന്‍ പാര്‍ട്ടിക്കു വയ്യ.
പ്രധാനമന്ത്രി നരേന്ദ്രമോദി എം.ജി. ആറിന്റെ പിന്തുടര്‍ച്ചക്കാരനായാണ് അവതരിപ്പിക്കുന്നത്.

Related Articles

Back to top button