KeralaLatest

ആവശ്യത്തിന് മുദ്രപത്രം കിട്ടാനില്ല

“Manju”

മുദ്രപത്രം കിട്ടാനില്ല; നട്ടം തിരിഞ്ഞ് സ്ഥാനാര്‍ഥികൾ :: Pravasi World

ശ്രീജ.എസ്

തിരുവനന്തപുരം : മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ആവശ്യത്തിന് അന്‍പത്, നൂറ്, ഇരുനൂറ് രൂപയുടെ മുദ്രപത്രം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ വലയുന്നു. 50 രൂപയുടെ ആവശ്യത്തിനുപോലും 500 രൂപയുടെ മുദ്രപത്രം വാങ്ങിക്കേണ്ട അവസ്ഥയാണ് .

സാധാരണയായി ഉപയോഗിക്കുന്ന 50, 100, 200 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനില്ലാത്തതും റവന്യൂ സ്റ്റാമ്പ്, കോര്‍ട്ട് ഫീ സ്റ്റാമ്പ് തുടങ്ങിയവയുടെ കുറവുമാണ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത് . ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ആനുകൂല്യത്തിനും ചെറിയ തുകയുടെ മുദ്രപത്രമാണ് ഉപയോഗിക്കുന്നത്. വസ്തു ഇടപാടിന്റെ കരാറുകള്‍, നഷ്ടപ്പെട്ട വസ്തുക്കള്‍ വീണ്ടെടുക്കാനുള്ള അപേക്ഷ തുടങ്ങിയവക്കും ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ ആവശ്യമാണ് .

Related Articles

Back to top button