ശ്രീജ.എസ്
കോട്ടയം: ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ലോക സര്‍വകലാശാല റാങ്കിങ് 2021 ല്‍ ഇടംപിടിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ലോകത്തിലെ മികച്ച സര്‍വകലാശാലകളെ കണ്ടെത്തുന്നതിനുള്ള പട്ടികയിലാണ് എം.ജി തിളങ്ങിയത്. ഇന്ത്യയില്‍നിന്ന് റാങ്കിങ്ങില്‍ ആദ്യ 800 റാങ്കിനുള്ളില്‍ ഇടംപിടിച്ച ദക്ഷിണേന്ത്യയിലെ ഏക സര്‍വകലാശാലയായി എം.ജി.
ബാറ്റ്മാന് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു; നായകന് കോവിഡ് എന്ന് സൂചന
92 രാജ്യങ്ങളില്‍നിന്നായി 1527 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയാണ് ടൈംസ് തയാറാക്കിയത്.
601-800 റാങ്ക് പട്ടികയിലാണ് വിവിധ ഐ.ഐ.ടികള്‍ക്കും ഡല്‍ഹി, ജാമിഅ മില്ലിയ, ജെ.എന്‍.യു, ബനാറസ് ഹിന്ദു സര്‍വകലാശാലകള്‍ക്കൊപ്പം എം.ജിയും ഇടംപിടിച്ചത്. ഗവേഷണം, അധ്യാപനം, അറിവ് പങ്കുവെക്കല്‍, രാജ്യാന്തര വീക്ഷണം, രാജ്യാന്തര നിലവാരം തുടങ്ങി 13 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്ക് പട്ടിക തയാറാക്കിയിട്ടുള്ളത്.