ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി എം. ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതമാണ് മരണകാരണം. വൈ.എസ്. ജഗന്മോഹന് മന്ത്രിസഭയിലെ വ്യവസായ-ഐടി വകുപ്പുകളുടെ ചുമതലയാണ് ഗൗതം റെഡ്ഡി നിര്‍വഹിച്ചിരുന്നത്.
നെല്ലൂര്‍ ജില്ലയിലെ അത്മകുര്‍ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഈ മണ്ഡലത്തില്‍ നിന്നും രണ്ടുതവണ അദ്ദേഹം എംഎല്‍എ ആയിട്ടുണ്ട്. ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാല് പ്രാവശ്യം പാര്‍ലമെന്റ് അംഗമായിരുന്നു.