KeralaLatest

‘മംഗല്യശ്രീ’ പ്രീ-മാരിറ്റൽ കൗൺസിലിംഗ് നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തില്‍ മംഗല്യശ്രീപദ്ധതി പ്രകാരമുള്ള പ്രീമാരിറ്റൽ കൗൺസിലിംഗ് നടന്നു. മാർച്ച് 21 ന് വൈകുന്നേരം 7.30 ന് ഓൺലൈനായി നടന്ന കൗണ്‍സിലിംഗില്‍ വിവാഹജീവിതത്തിൽ മുൻകരുതലുകളെടുത്ത് സൂക്ഷിപ്പോടെ ജീവിക്കുന്നതിനുള്ള മാർഗനിർദ്ദേശം നൽകുന്നതിന് വേണ്ടിയാണ് കൗൺസിലിംഗ് നടത്തുന്നത്.

ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഹെഡ് (അഡ്മിനിസ്ട്രേഷൻ) സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. വിവാഹജീവിതത്തിലെ ഏഴു ഘട്ടങ്ങളെ ചിത്രങ്ങളുടെ സഹായത്തോടെ വിശദമാക്കി. വിവാഹജീവിതത്തിലെ പ്രതിസന്ധികൾ ഏതെല്ലാമെന്നും അതിനെ തരണം ചെയ്ത് പോകുന്നതിനുള്ള അടിസ്ഥാനമാർഗ്ഗങ്ങളെപ്പറ്റി സ്വാമി സൂചിപ്പിച്ചു. ഗൃഹസ്ഥാശ്രമിയിൽ നിക്ഷിപ്തമായിരിക്കുന്ന അഞ്ചുധർമ്മങ്ങളിൽ പ്രധാനമായ ഗൃഹധർമ്മം, പിതൃധർമ്മം എന്നിവ വിവാഹിതർ അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകളാണ്. ഗുരു പറയുന്ന കാര്യങ്ങൾ പ്രവൃത്തിയിലേക്ക് കൊണ്ടുവരുമ്പോഴാണ് വിവാഹജീവിതം നൻമയിലേക്ക് പോകുന്നത്. ഈ ജീവിതത്തിലൂടെ ധർമ്മമുള്ള കുട്ടികളെ ലോകത്തിന് പ്രദാനം ചെയ്യാൻ മാതാപിതാക്കൾക്ക് അറിവുണ്ടാകണം. ദു:ഖം സഹിച്ചായാലും സ്നേഹത്തെ വീണ്ടെടുക്കണം. വിശേഷവിധിയായി നടക്കുന്നതാണ് വിവാഹം. വിവാഹജീവിതം അടുക്കും ചിട്ടയോടെയും കൊണ്ടുപോകുന്നതിനായി പാലിക്കേണ്ട അനുഗുണങ്ങളാണ്. സ്നേഹം, വിനയം, വിട്ടുവീഴ്ചകൾ, ആദരവ്, ബഹുമാനം, വാക്കുകൾ സൂക്ഷിച്ചുള്ള സംസാരം, മനസ്സു തുറന്നുള്ളസംസാരം, ആത്മനിയന്ത്രണം, അവനവനോടുള്ള സത്യസന്ധത, വാക്ക്പ്രവൃത്തി എന്നിവയിലുള്ള ഔന്നത്യം എന്നിവയെന്ന് ഗുരുവാണികളെ അധികരിച്ചുകൊണ്ട് സ്വാമി അവതരിപ്പിച്ചു.

ശാന്തിഗിരി ആർട്ട്സ് ആൻ്റ് കൾച്ചർ സീനിയർ അഡ്വൈസർ(പബ്ലിക്ക് റിലേഷൻസ്) ഡോ.റ്റി.എസ്.സോമനാഥൻ ഏതു കർമ്മം ചെയ്യുമ്പോഴും മനസ്സിനുള്ളിൽ ഗുരുരൂപവും ഗുരുമന്ത്രവും ഉണ്ടാകണമെന്ന് പറഞ്ഞു. ഗുരുവിനെ മാറ്റിനിർത്താതെ കൂടെനിർത്തി മുന്നോട്ടു പോകണം. ഗുരുവിൻെറ സങ്കല്പശേഷി ഭൂമി മുഴുവൻ നിറഞ്ഞിരിക്കുന്ന ഈ കാലഘട്ടത്തിൽ നല്ല രീതിയിൽ ഒരു കുടുംബജീവിതം നയിക്കുന്നതാണ് ഏറ്റവും ഉദാത്തമായ കാര്യം.അപ്പോൾ ഐശ്വര്യം താനേ വന്നുചേരും. ഗുരുവിൻ്റെ വാക്ക് അനുസരിച്ച് മുന്നോട്ടു പോകുന്ന ആളാണ് വിശ്വാസിയെന്നും ഗുരുവിനെ അറിഞ്ഞില്ലെങ്കിലുള്ള അബദ്ധം വളരെ ദയനീയമാണന്നും അദ്ദേഹം വ്യക്തമാക്കി.

ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഹെഡ് (അഡ്മിനിസ്ട്രഷൻ) ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്ന കൗൺസിലിംഗിൽ ഇത്തരം മീറ്റിംഗുകൾ ഓഫ് ലൈനായി നടത്തേണ്ടുന്ന ആവശ്യകത പരാമർശിച്ചുകൊണ്ട് ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം സീനിയർ കൺവീനർ എസ് രാജീവ് സ്വാഗതം ആശംസിച്ചുശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അസിസ്റ്റൻറ് ജനറൽ കൺവീനർ വി.രഞ്ജിത കൃതജ്ഞത രേഖപ്പെടുത്തി. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം അസിസ്റ്റൻറ് കൺവീനർ ഡി.സുഹാസിനി പങ്കെടുത്തു

Related Articles

Back to top button