IndiaLatest

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅ്ദനി സുപ്രീം കോടതിയില്‍

“Manju”

ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയെ സമീപിച്ചു. അടുത്ത തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും.

കോവിഡ് വ്യാപനവും, ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് മഅദനി കോടതിയെ സമീപിച്ചത്. നാട്ടിലേക്ക് മടങ്ങാന്‍ അനുമതി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രോസിക്യൂഷന്‍ അനാവശ്യമായി വിചാരണ വൈകിപ്പിക്കുകയാണെന്നും, അതിനാല്‍ താന്‍ ബംഗളൂരുവില്‍ തങ്ങാതെ തന്നെ വിചാരണ തുടരാമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button