KannurKeralaLatest

തനിക്കെതിരെയുള്ള ആരോപണം തെറ്റെന്ന് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷ്.

“Manju”

അനൂപ് എം സി

കെപിസിസി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണം തെറ്റെന്ന് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷ്. സുരേന്ദ്രനെതിരെ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോൺഗ്രസ് പ്രവർത്തകനെ കൊണ്ട് അധിക്ഷേപം നടത്തിച്ചത് മേയർ കസേര നോട്ടമിട്ടിരിക്കുന്ന പികെ രാഗേഷാണെന്നാണ് ആക്ഷേപ ഉയർന്നിരുന്നത്.

എന്നാൽ ഏത് പ്രതിസന്ധിയേയും ഒരു പുഞ്ചിരിയോടെ സമീപിച്ച് അതിനെ മറികടക്കുന്ന വ്യക്തിയായിരുന്നു സുരേന്ദ്രൻ. വിഷയത്തിൽ ഇടപെട്ട സിപിഎം തന്നെ സർക്കാരിനെ കൊണ്ട് എല്ലാം അന്വേഷിപ്പിക്കണം. സുരേന്ദ്രന് എതിരെയുള്ള ഫേസ്‍ബുക്ക് പോസ്റ്റിന് പിന്നിൽ താനാണെന്ന് തെളിയിച്ചാൽ എന്ത് ആത്മത്യാഗവും ചെയ്യാമെന്ന് പി കെ രാഗേഷ് പറഞ്ഞു.ആരോപണം ഉന്നയിച്ച കെ പ്രമോദിനെക്കാൾ മുന്നേ പാർട്ടിയിൽ ഉള്ള ആളാണ് താൻ. പാർട്ടിയിൽ ഒറ്റപ്പെട്ടതായി തോന്നുന്നില്ലെന്നും പികെ രാഗേഷ് കണ്ണൂരിൽ പറഞ്ഞു.

 

 

Related Articles

Back to top button