KeralaKottayamLatest

കോട്ടയത്ത് കൗമാരക്കാരായ സഹോദരിമാരെ കാണാതായി

കോത്തല ഇല്ലിക്കമലയില്‍ നിന്നും അമൃത, അഖില എന്നിവരെയാണ് കാണാതായത്.

“Manju”

 

കോട്ടയം: പാമ്പാടിക്കടുത്ത് കോത്തലയില്‍നിന്നും വിദ്യാര്‍ത്ഥിനികളായ സഹോദരിമാരെ കാണാതായി. കോത്തല ഇല്ലിക്കമലയില്‍ സുരേഷിന്റെ മക്കളായ അമൃത (17) അഖില (16) എന്നിവരെയാണ് കാണാതായത്.
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സുരേഷിന്റെ കുടുംബം താമസിക്കുന്നത്. രാവിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച കുട്ടികള്‍ക്ക് ക്ലാസ് ഇല്ലായിരുന്നു. രാവിലെവീട്ടില്‍ തന്നെയായിരുന്നു. പിന്നീടാണ് ഇരുവരെയും കാണാതായത് .
അമ്മ മഞ്ജു കോട്ടയം നഗരത്തിലെ ഒരു ടെക്സ്റ്റൈൽസിലെ ജീവനക്കാരിയാണ്. ഉച്ചകഴിഞ്ഞ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് സിസിടിവിയില്‍ ഇരുവരേയും കണ്ടതായി പറയപ്പെടുന്നു. അമൃത കോട്ടയം സെന്റ് ആന്‍സ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഖില സെന്റ് ആന്‍സില്‍ നിന്നു തന്നെ പത്താം ക്ലാസ് പാസായി.
കുട്ടികളെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ പാമ്പാടി പോലീസ് സ്റ്റേഷനിലെ 0481 2505322 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു .

Related Articles

Back to top button