KannurKeralaLatest

എസ് എസ് എല്‍ സി സമ്പൂര്‍ണ്ണ വിജയ ലക്ഷ്യം

“Manju”

സിന്ധുമോൾ. ആർ

കണ്ണൂര്‍ :എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന മുഴുവന്‍ കുട്ടികളെയും വിജയം ലക്ഷ്യമിട്ട് ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സ്റ്റെപ്‌സ് എന്ന പേരില്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം പാലയാട് ഡയറ്റ് ക്യാമ്പസില്‍ ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രന്‍ നിര്‍വഹിച്ചു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കുന്നതിനായി വിദഗ്ധരായ അമ്പതോളം ഹൈസ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്നാണ് പ്രതേ്യക പഠന പാക്കേജിന് രൂപം നല്‍കിയത്. വിവിധ വിഷയങ്ങളില്‍ പ്രതേ്യക ഊന്നല്‍ മേഖലകള്‍ കേന്ദ്രീകരിച്ച്‌ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന തരത്തിലാണ് പാക്കേജ്. ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വി പത്മനാഭന്‍ അധ്യക്ഷനായി. സീനിയര്‍ ലക്ചറര്‍ ഡോ.കെ വിനോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു. തലശ്ശേരി ഡി ഇ ഒ എ പി അംബിക, റിസോഴ്‌സ് പേഴ്‌സണ്‍ അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

സ്റ്റെപ്‌സ് അധ്യാപക പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ഡി ഡി ഇ മനോജ് മണിയൂര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഹിന്ദി അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ആദ്യ ബാച്ചില്‍ നൂറോളം അധ്യാപകര്‍ പങ്കെടുത്തു. എസ് എസ് കെ പ്രൊജക്‌ട് കോ ഓര്‍ഡിനേറ്റര്‍ ടി പി വേണുഗോപാലന്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓര്‍ഡിനേറ്റര്‍ കെ പ്രദീപന്‍, കണ്ണൂര്‍ ഡി ഇ ഒ സനകന്‍ മാസ്റ്റര്‍, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ എച്ച്‌ എം ഫോറം കണ്‍വീനര്‍ സി പി സുധീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ മറ്റു വിഷയങ്ങള്‍ക്കുള്ള പരിശീലന പരിപാടി നടക്കും.

Related Articles

Back to top button