IndiaLatest

ഓപ്പറേഷന്‍ പി-ഹണ്ടില്‍ കേസുകള്‍ 161

“Manju”

തിരുവനന്തപുരം : കേരള പോലീസിന്റെ സൈബര്‍ഡോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുളള ടീമായ സി.സി.എസ്.ഇ ആണ് സംസ്ഥാന വ്യാപകമായി ഇന്നലെ (ജനുവരി 16, 2022, ഞായറാഴ്ച) റെയ്ഡ് നടത്തിയത്.
5 മുതല്‍ 16 വയസ്സ് വരെയുളള കുട്ടികളുടെ നഗ്ന ചിത്രങ്ങളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്, പ്രാദേശിക കുട്ടികളുടെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ആണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത് എന്നത് ഞെട്ടിക്കുന്നതാണെന്ന് സി.സി.എസ്.ഇ അംഗങ്ങള്‍ പറഞ്ഞു. ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ മികച്ച പദവികളില്‍ ഇരിക്കുന്ന ആളുകളാണ് ഇത്തരത്തിലുളള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്.
സൈബര്‍ഡോം ഓപറേഷന്‍സ് ഓഫീസര്‍ ശ്യാം കുമാര്‍ എ, സി.സി.എസ്.ഇ ടീം ആംഗങ്ങളായ രഞ്ജിത് ആര്‍.യു, ആനൂപ് ജി.എസ്, വൈശാഖ് എസ്.എസ്,  അരുണ്‍ രാജ് ആര്‍, അക്ഷയ് സന്തോഷ് തുടങ്ങിയവരാണ് റെയ്ഡിന് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കിയത്. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മനോജ് എബ്രഹാം ഐ.പി.എസിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി വിപുലമായ റെയ്ഡ് സംഘടിപ്പിച്ചത്.
വാട്ട്സ്ആപ്പ്, ടെലിഗ്രാം ആപ്പുകളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ പോലീസിന്റെ കണ്ണുവെട്ടിക്കുന്നതിനായി വീഡിയോകള്‍ പ്രത്യേക സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് ഡിലിറ്റ് ചെയ്യുന്നതായി കണ്ടുവരുന്നു, കൂടാതെ ഓരോ മൂന്ന് ദിവസം കൂടുമ്പോള്‍ ഫോണ്‍ ഫോര്‍മാറ്റും ചെയ്യുന്നു. കോവിഡ് മഹാമാരി കാലത്ത് കുട്ടികളുടെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവാണ് കാണുന്നത്. 2017ല്‍ ആരംഭിച്ച ഓപറേഷന്‍ പി ഹണ്ട് 2021 വരെ 9 റെയ്ഡുകളാണ് നടത്തിയത്, 258 പേരെയാണ് ഇതുസംബന്ധിച്ച കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്തിട്ടുളളത്.

Related Articles

Back to top button