Latest

ആരാധകന്റെ വിവാഹത്തിന് നടൻ സൂര്യ എത്തി

“Manju”

സിന്ധുമോൾ. ആർ

ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാളാണ് നടന്‍ സൂര്യ. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകനായ ഹരി എന്ന യുവാവിന്റെ വിവാഹദിവസം മണ്ഡപത്തിലെത്തിയാണ് താരം സര്‍പ്രൈസ് നല്‍കിയിരിക്കുന്നത്. കല്യാണത്തില്‍ പങ്കെടുക്കുന്ന താരത്തിന്റെ വിഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു.

വിവാഹച്ചടങ്ങില്‍ ഉടനീളം പങ്കെടുത്ത സൂര്യ തന്നെയാണ് വധുവിന് ചാര്‍ത്താനായി ഹരിക്ക് താലി എടുത്തു കൊടുത്തതും. വര്‍ഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാന്‍ ക്ലബ്ബിന്റെ അം​ഗമാണ് ഹരി. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോ​ഗികമായി ഉറപ്പ് ലഭിക്കാതിരുന്നതിനാല്‍ താരത്തെ ചടങ്ങില്‍ ആരും പ്രതക്ഷിച്ചില്ല. അതുകൊണ്ട് അതിഥികള്‍ക്കും ഹരിക്കും ഒരുപോലെ സര്‍പ്രൈസായിരുന്നു സൂര്യയുടെ എന്‍ട്രി

Related Articles

Back to top button