IndiaLatest

ജോസ് കെ. മാണി എം.പി. ന്യൂഡല്‍ഹി ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

ന്യൂഡല്‍ഹി : രാജ്യസഭ എം.പി. ജോസ് കെ.മാണി ഇന്ന് ബുധനാഴ്ച (6-12-2023) ഉച്ചകഴിഞ്ഞ് ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ എം.പി.യെ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി, ബ്രഹ്മചാരി എസ്.വനന്ദൻ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുമായി കൂടിക്കാഴ്ച നടത്തിയ എം.പി. ആശ്രമം പ്രാര്‍ത്ഥനാലയം, ധ്യാനമഠം, യോഗ ഹാള്‍, ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ശാന്തിഗിരി ആശ്രമത്തിന്റെ വികസനോന്മുഖവും ജനോപകാരപ്രദവുമായ പദ്ധതികളില്‍ പങ്കുചേര്‍ന്നിട്ടുള്ള മുൻധനമന്ത്രിയായ കെ.എം.മാണിയുടെ പുത്രനായ ജോസ് കെ.മാണിയും ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ചേര്‍ന്ന് നില്‍ക്കുന്ന വ്യക്തിത്വമാണ്. എം.പി.യെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. ബ്രഹ്മചാരി ജീവരാജ്, ആശ്രമം അഡ്വൈസറി കമ്മിറ്റി കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസര്‍ സബര്‍ തിരുമല, ന്യൂ‍ഡല്‍ഹി സോണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ ഡോ.കിരണ്‍ ശ്രീധര്‍ മറ്റ് സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ സ്വീകരണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Related Articles

Back to top button